KeralaLatest NewsNews

തിരുവാങ്കുളത്ത് 3 വയസുകാരിയെ കാണാതായി : കുട്ടിയുടെ അമ്മ പരസ്പര വിരുദ്ധമായി സംസാരിക്കുന്നു

പൊലീസും ഫയർഫോഴ്സും ഉൾപ്പെടെയാണ് തെരച്ചിൽ നടത്തുന്നത്.

 എറണാകുളം : തിരുവാങ്കുളത്ത് നിന്നും 3 വയസുകാരിയെ കാണാതായ സംഭവത്തിൽ മൂഴികുളം പാലത്തിൽ പരിശോധന നടത്തുകയാണ് പൊലീസ്. അമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടക്കുന്നത്. പൊലീസും ഫയർഫോഴ്സും ഉൾപ്പെടെയാണ് തെരച്ചിൽ നടത്തുന്നത്.

കുട്ടിയുടെ അമ്മ പരസ്പര വിരുദ്ധമായി സംസാരിക്കുന്ന സാഹചര്യത്തിലാണ് അമ്മയെ ചെങ്ങമനാട് പൊലീസ് ചോദ്യം ചെയ്തത്. അമ്മയ്ക്ക് മാനസികമായി പ്രശ്നമുണ്ടായിരുന്നതായി കുടുംബക്കാർ പറയുന്നു.

കുട്ടിയുടെ മാതാപിതാക്കൾ തമ്മിൽ അകൽച്ചയിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. കുട്ടിയുമായി ഒരു യുവതി പോകുന്ന ദൃശ്യങ്ങൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. അത് ഈ കുട്ടി തന്നെയാണോ എന്ന് പൊലീസ് പരിശോധിച്ചുവരികയാണ്. കുടുംബപരമായി പ്രശ്നങ്ങൾ നിലവിലുള്ളതിനാൽ കുട്ടിയെ അച്ഛൻ്റെ വീട്ടിലേക്ക് കൊണ്ടുവന്നിരുന്നു. ഇവിടെ നിന്നാണ് അമ്മ കുട്ടിയെ കൊണ്ടുപോയത്. ഇരുവരും തിരുവാങ്കുളം വരെ എത്തിയത് ഓട്ടോയിലാണ്. ആലുവ വരെ കുട്ടിയുണ്ടായെന്നാണ് കണ്ടെത്തുന്നത്. വൈകുന്നേരത്തോടെയാണ് കുട്ടിയെ കാണാതായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button