Kerala

വിഴിഞ്ഞം സാഗര്‍മാല പദ്ധതിയില്‍: പ്രധാനമന്ത്രി ഉറപ്പുനല്‍കി

ന്യൂഡല്‍ഹി: വിഴിഞ്ഞം തുറമുഖത്തെ കേന്ദ്ര സര്‍ക്കാറിന്റെ സാഗര്‍മാലാ പദ്ധതിയില്‍ ഉള്‍പ്പെടുത്താമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറപ്പുനല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍.പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുളച്ചല്‍ പദ്ധതി വിഴിഞ്ഞത്തിന്റെ സാമ്പത്തികഭദ്രതയെ ബാധിക്കില്ലെന്നും പ്രധാനമന്ത്രി പറഞ്ഞതായും അദ്ദേഹം അറിയിച്ചു. ഗീതാ ഗോപിനാഥിന്റെ നിയമനത്തിലെ ആശങ്ക സദുദ്ദേശപരമാണ്. ഇത്തരം ആശങ്കകള്‍ സര്‍ക്കാറിനെ വേവലാതിപ്പെടുത്തുന്നില്ല. സര്‍ക്കാരിന് ഇനിയും ഉപദേശകരെ ആവശ്യമുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button