Uncategorized

നുഴഞ്ഞു കയറ്റ ശ്രമം പരാജയപ്പെടുത്തി; രണ്ട് ജവാന്മാര്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മുകശ്മീരിലെ കുപ്‌വാരയില്‍ നുഴഞ്ഞു കയറ്റ ശ്രമം തടയുന്നതിനിടെയുണ്ടായ ആക്രമണത്തില്‍ രണ്ട് ജവാന്മാരും സൈന്യത്തിന്റെ പ്രത്യാക്രമണത്തില്‍ രണ്ട് തീവ്രവാദികളും കൊല്ലപ്പെട്ടു . സംഭവത്തില്‍ ഒരു ജവാന് പരിക്കേറ്റതായും സൈനിക വക്താവ് അറിയിച്ചു.

അര്‍ധരാത്രിയോടെയാണ് നുഴഞ്ഞു കയറ്റ ശ്രമം ആരംഭിച്ചത്. തുടര്‍ന്ന് തീവ്രവാദികള്‍ക്കെതിരെ സൈന്യം ആക്രമണം നടത്തുകയായിരുന്നു. കൂടുതല്‍ നുഴഞ്ഞുകയറ്റക്കാര്‍ ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് ഇപ്പോഴും സൈന്യം തെരച്ചില്‍ തുടരുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button