Kerala

ഉമ്മന്‍ചാണ്ടിക്കെതിരെ ദ്രുത പരിശോധനയ്ക്ക് ഉത്തരവ്

തിരുവനന്തപുരം : ഉമ്മന്‍ചാണ്ടിക്കെതിരെ ദ്രുത പരിശോധനയ്ക്ക് തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടു. പാലക്കാട് മെഡിക്കല്‍ കോളേജ് നിയമനത്തില്‍ ക്രമക്കേടെന്ന പരാതിയിലാണ് ഉമ്മന്‍ചാണ്ടിയ്‌ക്കെതിരെ അന്വേഷണത്തിന് ഉത്തവിട്ടത്. മുന്‍ മന്ത്രി അനില്‍കുമാര്‍ അടക്കമുള്ള ആറ് പേര്‍ക്കെതിരെയാണ് ദ്രുതപരിശോധന.

പാലക്കാട് ഗവ. മെഡിക്കല്‍ കോളേജില്‍ നൂറിലധികം ജീവനക്കാരുടെ നിയമനം വഴിവിട്ടാണ് നടന്നതെന്നാരോപിച്ചാണ് പരാതിക്കാരന്‍ കോടതിയെ സമീപിച്ചത്. നേതാക്കള്‍ക്ക് താല്‍പര്യമുള്ളവര്‍ക്ക് ജോലി നല്‍കുകയാണ് ഉണ്ടായതെന്നും പരാതിയില്‍ ആരോപിക്കുന്നുണ്ട്. നിയമാനുസൃതമല്ല ജീവനക്കാരുടെ നിയമനം നടന്നതെന്നും ചിലയാളുകളുടെ ശുപാര്‍ശയ്ക്കും താല്‍പര്യങ്ങള്‍ക്കും അനുസരിച്ചാണെന്നും പരാതിയില്‍ പറയുന്നു.

ഉമ്മന്‍ചാണ്ടി മന്ത്രിസഭയുടെ അവസാനകാലത്തെടുത്ത തീരുമാനമായിരുന്നു ഇത്. ഇവരുടെ നിയമനത്തില്‍ ക്രമക്കേടുണ്ടെന്ന് നേരത്തെ വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ട് മറച്ച് വെച്ചാണ് നിയമനത്തിന് അംഗീകാരം നല്‍കിയതെന്നും പരാതിയില്‍ പറയുന്നു. സെപ്റ്റംബര്‍ 19ന് മുന്‍പ് അന്വേഷിച്ച് ആദ്യ റിപ്പോര്‍ട്ട് നല്‍കാനാണ് വിജിലന്‍സിന് കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button