International

ഒരു കാര്യം മാത്രം ഉപേക്ഷിച്ചു ; തടി 120 കിലോയില്‍ നിന്ന് 69 ആയി

നോര്‍തേണ്‍ അയര്‍ലന്റ് സ്വദേശിയായ ലോറൈന്‍ ഒ ലോഫ്‌ലിന്‍ എന്ന യുവതിയ്ക്ക് തടി എന്നത് കൗമാരക്കാലം മുതലേ അലട്ടിയിരുന്ന ഒരു പ്രശ്‌നമാണ്. എന്നാല്‍ 120 കിലോ ആയിരുന്ന തന്റെ ഭാരം 69 കിലോ ആക്കി കുറച്ചിരിക്കുകയാണ് ലോറൈന്‍ ഇപ്പോള്‍. ഇതിനായി ലോറൈന്‍ ഒരു കാര്യം ഉപേക്ഷിച്ചു. എന്താണെന്നല്ലേ ? കാപ്പി കുടി. ലോറൈന്‍ ദിവസവും കുടിച്ചിരുന്ന കാപ്പിയുടെ എണ്ണം ഒന്നും രണ്ടുമല്ല പതിനഞ്ചില്‍പരമായിരുന്നു. ഇതിന്റെ എണ്ണം കുറച്ചാണ് ലോറൈന്‍ 120 കിലോയില്‍ നിന്നു 44 കിലോ കുറച്ചത്.

മൂന്നുമക്കളുടെ അമ്മയാണ് ഇരുപത്തിയെട്ടുകാരിയായ ലോറൈന്‍. വണ്ണം അമിതമായതോടെ ലോറൈന്‍ വിഷാദരോഗത്തിലേക്കു നീങ്ങുകയും പലപ്പോഴും വീടുതന്നെ മറന്നു ജീവിക്കുകയും ചെയ്തു. പകല്‍ ഭക്ഷണം ഉപേക്ഷിക്കുകയും രാത്രി മുഴുവന്‍ ചോക്കലേറ്റുകളും മറ്റു പലഹാരങ്ങളും കഴിക്കുകയുമായിരുന്നു ശീലം. ഒപ്പം ഇന്‍സോംനിയ കൂടി ബാധിച്ചതോടെ ലോറൈന്‍ ഉറക്കമില്ലാതിരിക്കുന്ന രാത്രികളില്‍ പതിനഞ്ചു കപ്പോളം കാപ്പികള്‍ കുടിക്കാന്‍ തുടങ്ങി, അതും അതിമധുരത്തോടെ. ഇതോടെ ലോറൈന്റെ ഭാരം 120 കിലോ ആയി.

തടി അമിതമാകുന്നു എന്നു തോന്നിയതോടെയാണ് ലോറൈന്‍ കാപ്പി ഉപയോഗിക്കുന്നതു കുറയ്ക്കാന്‍ ശ്രമിച്ചത്. ഇപ്പോള്‍ വെറും നാലു കപ്പു കാപ്പി അതും മധുരം കുറച്ചു മാത്രമേ ലോറൈന്‍ കഴിയ്ക്കുന്നുള്ളു. ആരോഗ്യകരമായി ഭക്ഷണം കഴിക്കുന്നതു കൊണ്ട് നല്ല ഉറക്കം കിട്ടുന്നുണ്ടെന്നു മാത്രമല്ല കാപ്പിയില്‍ അഭയം തേടേണ്ടിയും വരുന്നില്ലെന്നും ലോറൈന്‍ പറയുന്നു. വണ്ണമുള്ള സമയത്തു വീടിനു പുറത്തേക്കിറങ്ങാന്‍ പോലും മടിയായിരുന്നു. കുട്ടികള്‍ പാര്‍ക്കില്‍ കൊണ്ടുപോകാന്‍ പറയുമ്പോള്‍ പോലും ഒഴിവുകഴിവുകള്‍ പറഞ്ഞു മാറ്റിവെച്ചിരുന്നു. പക്ഷേ ഇപ്പോള്‍ വണ്ണം വളരെയധികം കുറച്ച് ആരോഗ്യകരമായ 69 കിലോയിലേക്കെത്തി നില്‍ക്കുമ്പോള്‍ തന്റെ സൗന്ദര്യം മാത്രമല്ല ആത്മവിശ്വാസവും വര്‍ധിച്ചുവെന്നു ലോറൈന്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button