ThiruvananthapuramKeralaNattuvarthaLatest NewsNews

ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പ്: ലക്ഷങ്ങൾ തട്ടിയെടുത്തതായി പരാതി

ശാ​സ്‌​ത​മം​ഗ​ലം സ്വ​ദേ​ശി​യാ​യ നി​ക്ഷേ​പ​ക​നി​ൽ​ നി​ന്നാ​ണ് പണം തട്ടിയെടുത്തത്

തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​ത്തി​ൽ ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പി​ൽ തു​ക ന​ഷ്ട​മാ​യ​താ​യി പ​രാ​തി. ശാ​സ്‌​ത​മം​ഗ​ലം സ്വ​ദേ​ശി​യാ​യ നി​ക്ഷേ​പ​ക​നി​ൽ​ നി​ന്നാ​ണ് പണം തട്ടിയെടുത്തത്. സ്‌​റ്റോ​ക് ട്രേ​ഡി​ങ് വ​ഴി വ​ൻ തു​ക വാ​ഗ്ദാ​നം ചെ​യ്ത്​ 54 ല​ക്ഷം രൂ​പയാണ് ത​ട്ടി​യെ​ടു​ത്ത​ത്.

ചെ​റി​യ​തു​ക ഘ​ട്ട​മാ​യി പ​ദ്ധ​തി​യി​ൽ നി​ക്ഷേ​പി​ച്ച് കോ​ടി​ക​ൾ ഉ​ണ്ടാ​ക്കാ​മെ​ന്ന് വാ​ഗ്ദാ​നം നൽകിയായിരുന്നു തട്ടിപ്പ്. ഇ​ത​നു​സ​രി​ച്ച് പ​ണം നി​ക്ഷേ​പി​ച്ചെ​ങ്കി​ലും പി​ന്നീ​ടാ​ണ്​ ത​ട്ടി​പ്പാ​ണെ​ന്ന് മ​ന​സ്സി​ലാ​യ​ത്. ഫോ​ൺ വ​ഴി​യാ​ണ് സം​ഘം പ​ല​രു​മാ​യും ബ​ന്ധ​പ്പെ​ടു​ന്ന​ത്.

Read Also : പിഴ അടച്ചതോടെ റോബിനെ വിട്ടുനല്‍കി തമിഴ്‌നാട്: വൈകീട്ട് മുതല്‍ സര്‍വീസ് ആരംഭിക്കും

വി​ശ്വാ​സ്യ​ത കൂ​ട്ടാ​ൻ വ്യാ​ജ ര​ജി​സ്ട്രേ​ഷ​ൻ ലോ​ഗി​ങ്​ സൈ​റ്റ് അ​ട​ക്കം വാ​ട്​​സ്​​ആ​പ്പി​ൽ അ​യ​ക്കും. ഇ​ങ്ങ​നെ​യാ​ണ് പ​ല​രെ​യും വി​ശ്വ​സി​പ്പി​ക്കു​ന്ന​ത്. ചി​ല സം​ഘ​ങ്ങ​ൾ എ.​ഐ ഉ​പ​യോ​ഗി​ച്ച് വി​ഡി​യോ കോ​ളി​ങ്​ വ​രെ ന​ട​ത്തി ഇ​ര​ക​ളെ ബോ​ധി​പ്പി​ക്കും. തു​ട​ർ​ന്ന്, പ​ണം നി​ക്ഷേ​പ്പി​ച്ച​യു​ട​നെ സൈ​റ്റ്​ ബ്ലോ​ക്കാ​കു​ക​യും ന​മ്പ​ർ സ്വി​ച്ച് ഓ​ഫാ​കു​ക​യും ചെ​യ്യും. ഇ​വ​ർ പ​ണം നി​ക്ഷേ​പി​ക്കു​ന്ന അ​ക്കൗ​ണ്ട്​ ക​ണ്ടു​പി​ടി​ക്കാ​നും ബു​ദ്ധി​മു​ട്ടാ​ണ്.

ഉ​ത്ത​രേ​ന്ത്യ​ൻ സം​ഘ​മാ​ണ് തട്ടിപ്പിന് പി​ന്നി​ലെ​ന്നാ​ണ് സൂ​ച​ന. സ​മാ​ന​രീ​തി​യി​ൽ ന​ഗ​ര​ത്തി​ൽ നാ​ല് പേ​രി​ൽ നി​ന്നാ​യി 50 ല​ക്ഷ​ത്തോ​ളം രൂ​പ പോ​യെ​ന്നാ​ണ് വി​വ​രം.

shortlink

Related Articles

Post Your Comments

Related Articles


Back to top button