Kerala

പൊലീസ് ചമഞ്ഞ് സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുക്കാന്‍ ശ്രമം

പാലക്കാട് : പൊലീസ് ചമഞ്ഞ് സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുക്കാന്‍ ശ്രമം. വൈകിട്ട് ആറോടെ ദേശീയപാതയില്‍ ചന്ദ്രനഗറിനു സമീപമായിരുന്നു സംഭവം. പെരിന്തല്‍മണ്ണയില്‍ ജ്വല്ലറി നടത്തുന്ന രണ്ടുപേരാണ് കോയമ്പത്തൂരില്‍ നിര്‍മാണത്തിനു നല്‍കിയ 14 പവന്‍ സ്വര്‍ണാഭരണങ്ങളുമായി കാറില്‍ യാത്രതിരിച്ചത്. കോയമ്പത്തൂര്‍ ടൗണില്‍ നിന്നു തന്നെ പൊലീസ് ഇന്റലിജന്‍സാണെന്നു പറഞ്ഞ് രണ്ടുപേര്‍ ഇവര്‍ക്കൊപ്പം കാറില്‍ കയറുകയായിരുന്നു.

ജ്വല്ലറി നടത്തിപ്പുമായി ബന്ധപ്പെട്ട നിയമപ്രശ്‌നങ്ങള്‍ പറഞ്ഞു കൊണ്ടിരുന്ന ഇവര്‍ വാളയാറില്‍ ഇറങ്ങുമെന്നാണ് നേരത്തെ സൂചിപ്പിച്ചതെങ്കിലും അതുണ്ടായില്ല. അവിടം വിട്ടപ്പോള്‍ പണവും ആഭരണവും ഉടന്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി. ജ്വല്ലറി ഉടമകളെ കായികമായി ഉപദ്രവിക്കാനും തുടങ്ങി. പിടിയും വലിയുമായതോടെ കാര്‍ നിര്‍ത്തി ഉടമകള്‍ ബഹളം വച്ചു. അപ്പോഴേക്കും സ്വര്‍ണാഭരണവും പണമടങ്ങിയ പഴ്‌സും കൈക്കലാക്കി രണ്ടുപേരും ഇറങ്ങി ഓടി. ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാരും ഹോംഗാര്‍ഡും ചേര്‍ന്നാണ് ആഭരണങ്ങള്‍ കൈവശമുള്ളയാളെ ഓടിച്ചിട്ടു പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

ഇയാളുടെ കൂടെ ഉണ്ടായിരുന്ന ഒരാള്‍ ഓടിരക്ഷപ്പെട്ടു. പിടിയിലായ പെരിന്തല്‍മണ്ണ സ്വദേശി മുഹമ്മദ് ഷാഫിയെ (34) വാളയാര്‍ കസബ പൊലീസ് അറസ്റ്റുചെയ്തു. അറസ്റ്റിലായ മുഹമ്മദ്ഷാഫിയെ കോടതി റിമാന്‍ഡ് ചെയ്തു. രണ്ടാമത്തെ ആളിനുവേണ്ടി തിരച്ചില്‍ തുടരുന്നു. സ്വര്‍ണം സ്വന്തം സ്ഥാപനത്തിലേയ്ക്കു തന്നെയാണ് കൊണ്ടുപോകുന്നതെന്ന് ബോധ്യപ്പെട്ടതായി പൊലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button