Uncategorized

നഗ്നരായി ഇംഗ്ലീഷ് ഒളിമ്പിക് വനിത ടീം കാരണം വിചിത്രം

ഇംഗ്ലണ്ടിന്‍റെ വനിതാ ഒളിമ്പിക് താരങ്ങള്‍ നഗ്നരായി പോസ് ചെയ്തു. ഇംഗ്ലണ്ടിന്‍റെ വനിതാ റഗ്ബി സെവന്‍സ് ടീമിലെ അംഗങ്ങളാണ് പൂര്‍ണ നഗ്നരായി ഫേട്ടോയ്ക്ക് പോസ് ചെയ്തത്. വനിതകളുടെ ആരോഗ്യ മാസികയുടെ പുതിയ ലക്കത്തിന് വേണ്ടിയാണ് താരങ്ങള്‍ പോസ് ചെയ്തത്.

തങ്ങള്‍ ശരീര സംരക്ഷണത്തിനായി എന്തൊക്കെ കാര്യങ്ങളാണ് ചെയ്യുന്നതെന്ന താരങ്ങള്‍ പുതിയ ലക്കത്തില്‍ വിശദീകരിക്കുന്നുണ്ട്. താരങ്ങളുടെ അഭിമുഖം ഉള്‍പ്പെടുന്ന പുതിയ ലക്കം ഉടന്‍ വിപണിയില്‍ ഇറങ്ങും.

ഒളിമ്പ്യന്മാരായ ക്ലെയര്‍ അലന്‍, ഡാനിയേല വാട്ടര്‍മാന്‍, മിഷേല സ്‌റ്റെയിന്‍ഫോര്‍ഡ്, ആമി വില്‍സണ്‍ ഹാര്‍ഡി, ഹീതര്‍ ഫിഷര്‍ എന്നീ താരങ്ങളാണ് നഗ്നരായത്. സ്ത്രീകളുടെ ശാരീരിക പ്രശ്‌നങ്ങള്‍ ആസ്പദമാക്കിയുള്ള ലക്കത്തിന് വേണ്ടിയായിരുന്നു താരങ്ങളുടെ നഗ്നചിത്രം പകര്‍ത്തിയത്. ലിയ മിഷേലാണ് മാസികയുടെ കവര്‍ ചിത്രത്തിലുള്ളത്. ലിയയും പൂര്‍ണ നഗ്നയായാണ് പോസ് ചെയ്തിരിക്കുന്നത്.

shortlink

Post Your Comments


Back to top button