Uncategorized

ഫേസ്ബുക്കില്‍ താരമായി ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രങ്ങള്‍

ഫേസ്ബുക്കില്‍ വൈറലായിക്കൊണ്ടിരിക്കുന്ന ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചലഞ്ചിന് പുറകെയാണ് ഇപ്പോള്‍ ഫേസ്ബുക് ആരാധകര്‍ .ദിവസങ്ങള്‍ക്ക് മുന്‍പ് വരെ പ്രിസ്മയായിരിന്നു താരമെങ്കില്‍ ഇപ്പോള്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രങ്ങള്‍ക്കാണ് ഫേസ്ബുക്കില്‍ ഡിമാന്‍ഡ് .

സകല ഫോട്ടോഷോപ്പ് വിദ്യകളും പരീക്ഷിച്ചാണ് ആളുകള്‍ ഒരു ചിത്രം ഫേസ്ബുക്കില്‍ ഇടുന്നത്. എന്നാല്‍ ഇനി മുതല്‍ ആളുകള്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രങ്ങള്‍ ഇടുന്ന തിരക്കിലായിരിക്കും

സംഗതി ഇത്രേയുള്ളൂ ഒരാള്‍ ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതിനു ശേഷം അയാള്‍ തന്റെ സുഹൃത്തുക്കളെ വെല്ലുവിളിക്കുന്നു .വെല്ലുവിളി ഏറ്റെടുക്കുന്ന സുഹൃത്തുക്കള്‍ തങ്ങളുടെ ഒരു കിടിലന്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്യുന്നു.വളരെ ലളിതമായി തുടങ്ങിയ ഈ പരിപാടി ഫേസ്ബുക് ഉപഭോക്താക്കള്‍ ഏറ്റെടുത്തിരിക്കുകയാണ്.

shortlink

Post Your Comments


Back to top button