India

ദുരന്തമുഖത്തും സെല്‍ഫി ഭ്രമം

മുംബൈ● കനത്ത മഴയില്‍ പാലം തകര്‍ന്ന്‍ പന്ത്രണ്ടിലേറെ ആളുകള്‍ കൊല്ലപ്പെട്ട ദുരന്തമുഖത്ത് നിന്ന് സെല്‍ഫിയെടുത്ത മഹാരാഷ്ട്ര മന്ത്രി വിവാദത്തില്‍ . ഗോവ- മുംബൈ ഹൈവേയിലെ മഹാദില്‍ കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയില്‍ തകര്‍ന്ന പാലത്തിനു സമീപത്തുനിന്നാണ് മഹാരാഷ്ട്ര ഭവന വകുപ്പ് മന്ത്രി പ്രകാശ്‌ മെഹ്ത സെല്‍ഫി എടുത്തത്‌. സ്ഥലവും സന്ദര്‍ഭവും നോക്കാതെ സെല്‍ഫിയെടുത്ത മന്ത്രിയുടെ വിവേക ശൂന്യമായ നടപടി വിവാദത്തിലായിരിക്കുകയാണ്. മന്ത്രി രാജിവെയ്ക്കണമെന്ന് കോണ്‍ഗ്രസ്‌ ആവശ്യപ്പെട്ടു.

അതേസമയം മന്ത്രിയെ ന്യായീകരിച്ചു ഭരണപക്ഷം രംഗത്തെത്തി. മന്ത്രി അപകടസ്ഥലത്ത് സെല്‍ഫി എടുക്കുകയായിരുന്നില്ലെന്നും മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നവിസ്സിന്റെ ചിത്രമാണ്‌ എടുത്തതെന്നും ഇവര്‍ ഉന്നയിച്ചു. ഫട്നാവിസ് മാധ്യമങ്ങളുമായി സംസാരിക്കുമ്പോള്‍ ഏറ്റവും പിറകില്‍ നിന്നുകൊണ്ടാണ് പ്രകാശ്‌ മെഹ്ത സെല്‍ഫി എടുത്തത്‌.

shortlink

Post Your Comments


Back to top button