India

ഒരു വയസ്സുകാരിയുടെ വയറ്റില്‍ 3.5 കിലോഗ്രാം തൂക്കമുള്ള ഭ്രൂണം

കോയമ്പത്തൂര്‍ : ഒരു വയസ്സുകാരിയുടെ വയറ്റില്‍ 3.5 കിലോഗ്രാം തൂക്കമുള്ള ഭ്രൂണം. തമിഴ്‌നാട്ടിലെ കോയമ്പത്തൂരിലാണ് സംഭവം. കുട്ടിയുടെ വയര്‍ അസാധാരണമാം വിധം വീര്‍ക്കുകയും ആഹാരം കഴിക്കാന്‍ ബുദ്ധിമുട്ടനുഭവപ്പെട്ടതിനെയും തുടര്‍ന്നാണ് കുട്ടിയെ മേട്ടുപ്പാളയത്തുളള ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

സ്‌കാനിങില്‍ കുട്ടിയുടെ വയറ്റില്‍ മുഴയാണെന്നാണ് ഡോക്ടര്‍മാര്‍ കരുതിയിരുന്നത്. ശസ്ത്രക്രിയ നടത്തിയപ്പോഴാണ് പോഷകാംശങ്ങള്‍ വലിച്ചു വളരുന്ന ഭ്രൂണമാണെന്നു തിരിച്ചറിഞ്ഞതെന്നു ശസ്ത്രക്രിയ ചെയ്ത ഡോ.ഡി വിജയഗിരി പറഞ്ഞു. കുട്ടിയുടെ വലത്തേ വൃക്കയുമായി ചേര്‍ന്നാണ് ഭ്രൂണം വളര്‍ന്നിരുന്നത്. അതിനാല്‍ ശസ്ത്രക്രിയയും വളരെ സങ്കീര്‍ണ്ണമായിരുന്നു. പാന്‍ക്രിയാസിനേയും ബാധിച്ചിരുന്നു. ശസ്ത്രക്രിയയ്ക്കു ശേഷം അവയവങ്ങള്‍ പുനസ്ഥാപിക്കുകയായിരുന്നു.

കുട്ടി ജനിച്ചപ്പോള്‍ തന്നെ വയറിന് അസാധാരണ വലിപ്പം ഉണ്ടായിരുന്നു. മാതാപിതാക്കള്‍ യഥാ സമയത്ത് സ്‌കാന്‍ ചെയ്യാത്തതാണ് ഭ്രൂണമാണെന്ന് തിരിച്ചറിയാന്‍ ഇത്രയും വൈകിയതെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button