India

ഗോ രക്ഷക് ദള്‍ നേതാവിനെതിരേ കേസ്

പട്യാല: ഗോസംരക്ഷണത്തിന്റെ പേരില്‍ ആളുകളെ ഉപദ്രവിച്ച സംഭവത്തില്‍ ഗോരക്ഷക് ദള്‍ അധ്യക്ഷന്‍ സതീഷ് കുമാറിനെതിരേ പഞ്ചാബ് പോലീസ് കേസെടുത്തു. ഗോസംരക്ഷണത്തിന്റെ പേരില്‍ അതിക്രമങ്ങള്‍ നടത്തുന്നവര്‍ക്കെതിരേ നടപടി സ്വീകരിക്കുണമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണു നടപടി.

ഗോ രക്ഷക് ദള്‍ പ്രവര്‍ത്തകര്‍ യുവാക്കളെ മര്‍ദ്ദിക്കുന്ന വീഡിയോയുടെ അടിസ്ഥാനത്തിലാണു കേസെടുത്തിരിക്കുന്നതെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. കേസില്‍ സതീഷ്കുമാറിനെ ഇതുവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടില്ല. പ്രധാനമന്ത്രി വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുകയാണെന്നും അതിന്റെ ഭാഗമാണ് ഗോസംരക്ഷകര്‍ക്കെതിരെയുള്ള നടപടിയെന്നും സതീഷ്കുമാര്‍ പറഞ്ഞു.

Tags

Post Your Comments


Back to top button
Close
Close