Kerala

ബി.എം.എസ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസിലെ പ്രധാനപ്രതി കോടതിയില്‍ കീഴടങ്ങി

കണ്ണൂര്‍: പയ്യന്നൂരില്‍ ബി.എം.എസ് പ്രവര്‍ത്തകന്‍ സി.കെ രാമചന്ദ്രനെ കൊലപ്പെടുത്തിയ കേസിലെ പ്രധാനപ്രതി കോടതിയിൽ കീഴടങ്ങി.സിപിഎം പ്രാദേശിക നേതാവുമായ ടി.സി.വി നന്ദകുമാര്‍ ആണ് കീഴടങ്ങിയത്.ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായ നന്ദകുമാര്‍ സി.പി.എം അന്നൂര്‍ ബ്രാഞ്ച് മുന്‍ സെക്രട്ടറിയാണ്. ഇയാളെ പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

കഴിഞ്ഞ ജൂലായ് 11ന് രാത്രിയാണ് അന്നൂരിലെ ബി.എം.എസ് പ്രവര്‍ത്തകനായ സി.കെ.രാമചന്ദ്രനെ ഭാര്യയുടെയും മക്കളുടെയും മുന്നില്‍ വച്ച് സിപിഎം പ്രവര്‍ത്തകരുടെ സംഘം വെട്ടിക്കൊലപ്പെടുത്തിയത്.രാമചന്ദ്രന്റെ ഭാര്യ രജനിയുടെ മൊഴിയാണ് കേസിൽ നിർണ്ണായകമായത്. തന്റെ ഭർത്താവിനെ കൊല്ലരുതെന്ന് കാലുപിടിച്ച്‌ അപേക്ഷിച്ചിട്ടും തങ്ങൾക്കു സുപരിചിതനായ പ്രതി തന്റെ ഭർത്താവിനെ വെട്ടിക്കൊല്ലുകയായിരുന്നു എന്നാണു രജനിയുടെ മൊഴി.

കൊലപാതകത്തിന്റെ ദൃക്‌സാക്ഷികളായ രജനിയുടെയും മക്കളുടെയും മൊഴിയും പ്രധാനമായിരുന്നു.നന്ദകുമാറിനെ ചോദ്യം ചെയ്യുന്നതിനായി പൊലീസ് കസ്റ്റഡിയില്‍ വാങ്ങും. രാമചന്ദ്രന്‍ വധക്കേസില്‍ നേരത്തെ അഞ്ച് സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റിലായിരുന്നു. ഇവര്‍ റിമാന്‍ഡിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button