KottayamLatest NewsKeralaNattuvarthaNews

കേന്ദ്ര പദ്ധതികളുടെ ഗുണഭോക്താക്കളുടെ കണക്കെടുത്താല്‍ കേരളം നാണിച്ച് തല കുനിക്കേണ്ടി വരും: സുരേഷ് ഗോപി

കോട്ടയം: കേന്ദ്ര പദ്ധതികളുടെ ഗുണഭോക്താക്കളുടെ കണക്കെടുത്താല്‍ കേരളം നാണിച്ച് തല കുനിക്കേണ്ടി വരുമെന്ന് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. ഉദ്യോഗസ്ഥരുടെയും ഭരണകര്‍ത്താക്കളുടെയും ദുഷ്പ്രവൃത്തി കൊണ്ട് കേന്ദ്രവികസന പദ്ധതികളെ കുറിച്ച് അടിത്തട്ടിലുള്ളവര്‍ക്ക് അറിയാനേ പാടില്ല എന്നതാണ് സ്ഥിത എന്നും സംസ്ഥാനം ഭരിക്കുന്നവരുടെ ദുഷ്‌ചെയ്തി കൊണ്ടാണിതെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

‘ഇത്തരം കാര്യങ്ങളെ ചോദ്യം ചെയ്യാന്‍ ചങ്കുറപ്പുള്ള ഒരു നേതാവും സംസ്ഥാന ഭരണപക്ഷത്തില്ല. ബിജെപിയോട് വലിയ എതിര്‍പ്പുള്ള ഡിഎംകെ ഭരിക്കുന്ന തമിഴ്‌നാട്ടില്‍ മുദ്ര വായ്പ, ആവാസ് യോജന തുടങ്ങിയ കേന്ദ്ര പദ്ധതികള്‍ എത്രപേരിലേക്ക് എത്തിയെന്ന കണക്കെടുക്കണം. അത് പരിശോധിച്ചാല്‍ ഇവിടുത്തെ ഉദ്യോഗസ്ഥരും ഭരണകര്‍ത്താക്കളും നാണിച്ച് തലകുനിക്കേണ്ടിവരും അവസ്ഥയുണ്ടാകും,’ സുരേഷ് ഗോപി പറഞ്ഞു.

ക്ല​ബി​ൽ ക​ളി​ക്കാ​ൻ പോ​യ പ​ത്തു വ​യ​സു​കാ​ര​ന് നേ​രെ ലൈം​ഗി​ക അ​തി​ക്ര​മം: പ്ര​തി​യ്ക്ക് പ​ത്ത് വ​ർ​ഷം ത​ട​വും പിഴയും

‘ഉദ്യോഗസ്ഥരുടെയും ഭരണകര്‍ത്താക്കളുടെയും ദുഷ്പ്രവൃത്തികൊണ്ട് സംഭവിച്ചിരിക്കുന്നത്, ഇങ്ങനെയുളള പദ്ധതികളെക്കുറിച്ച് അറിയാനേ പാടില്ല എന്നതാണ്. അത് അടിസ്ഥാന വര്‍ഗത്തോട് ചെയ്യുന്ന കൊടിയ വഞ്ചനയും ചതിയുമാണ്. ഇതിനെയൊക്കെ ചോദ്യം ചെയ്യാന്‍ ചങ്കൂറ്റമോ ചങ്കോ ചങ്കുറപ്പോയുള്ള ഒരു നേതാവ് പോലും ഭരണവര്‍ഗത്തില്‍ ഉണ്ടാകില്ല,’ സുരേഷ് ഗോപി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button