USA

കേരള തനിമയിൽ ആരിസോണയിൽ ഓണാഘോഷം സെപ്റ്റംബർ 3 ന്

മനു നായ൪

ഫീനിക്സ് ● പ്രവാസി മലയാളികൾക്ക് ഓണം വെറും ഒരു ആഘോഷം മാത്രമല്ല.അത് അവർക്കു നഷ്ടമായ വസന്തകാലത്തിന്റെ ഓര്‍മയിലേക്കുള്ള ഒരുമടക്കയാത്ര കൂടിയാണ്. പിറന്നനാടിന്റെ പ്രൗഢി ഉയർത്തി കാണിക്കുന്നതോടൊപ്പം അത്കൂട്ടായ്മയുടെ ഉത്സവവും പുതുതലമുറയ്ക്ക്നാടിന്റെ സംസ്കാരവും പാരമ്പര്യവും പകർന്നു കൊടുക്കാനുള്ള ഒരവസരം കൂടിയാകുമ്പോൾ പ്രവാസിയുടെ ഓണാഘോഷത്തിന് കൂടുതല്‍ ചാരുതയും മാധുര്യവുമേറും.

AR

അരിസോണയിലെ മലയാളീ സമൂഹത്തിനെന്നും ഓര്‍മയില്‍ സൂഷിക്കാനുതകുന്ന രീതിയിലാണ് കെ.എച്ച്.എ ഈ വര്‍ഷത്തെ ഓണാഘോഷവുംഅണിയിച്ചൊരുക്കുന്നത്. ഓണത്തിന്റെ ചിട്ടവട്ടങ്ങളിൽ വിട്ടുവീഴ്ചകളില്ലാതെ ശനിയാഴ്ച്ച സെപ്തംബര്‍ 3 നു എ.എസ്.യു.പ്രിപ്പെറ്ററി സ്കൂല്‍ ഓഡിറ്റോറിയത്തിൽ വച്ചാണ് പ്രൌഡഗംഭീരമായി ആഘോഷിക്കുന്നത്. രാവിലെ പത്തുമണിക്ക് പരമ്പരാഗത രീതിയില്‍ പൂക്കളമൊരുക്കി ഓണാഘോഷത്തിന് തുടക്കമിടും .

പൂക്കളമിടലിന് ആവേശമുണർത്താൻ ഓണപാട്ടിന്റെശീലുകൾ…..

തുടർന്ന് ജീവിക്കാനുള്ള തത്രപ്പാടിൽ വിദേശത്തു താമസമാക്കിയ തന്റെ പ്രിയപ്പെട്ട പ്രജകളെ കാണാനെത്തുന്ന മാവേലി തമ്പുരാന്താലപ്പൊലി, വാദ്യമേളം, മുത്തുക്കുട, പുലികളി , മയിലാട്ടം, കാവടി എന്നിവയുടെ അകമ്പടിയോടെയുള്ള സ്വീകരണവും വരവേല്പും.

Onam 2016
മാവേലിതമ്പുരാന്റെ സാന്നിധ്യത്തിൽ അൻപതിലധികം മലയാളി മങ്കമാരണിയിച്ചൊരുക്കുന്ന തിരുവാതിര ഈ വർഷത്തെ ഓണത്തിന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ്.പതിനൊന്നരയോടെ ആരംഭിക്കുന്ന തൂശനിലയിൽ വിളമ്പുന്ന ഓണസദ്യക്ക് പ്രസിദ്ധമായ ആറന്മുള വള്ളസദ്യയിൽനിന്നും തെരഞ്ഞെടുത്ത ഇരുപത്തഞ്ചിലധികം സ്വാദുള്ള വിഭവങ്ങളാണ് ഒരുക്കുന്നത്. സവിശേഷമായ ഓണസദ്യയൊരുക്കുന്നതു ഒട്ടനവധിവള്ള സദ്യകളൊരുക്കി വൈദഗ്‌ദ്ധ്യമുള്ള പാചകക്കാരുടെ നേതൃത്വത്തിലാണ്.

onamflyer2016

രണ്ടു മണിയോടെ ആരംഭിക്കുന്ന കലാസാംസ്കാരിക സമ്മേളനത്തിൽ നൂറ്റമ്പതിലധികം കലാകാരന്മാര്‍ അണിയിച്ചൊരുക്കുന്ന കേരളത്തിന്റെ സാംസകാരിക പൈതൃകവും പാരമ്പര്യവും വിളിച്ചോതുന്ന കലാവിരുന്ന്, നാടൻപാട്ടുകൾ, നാടോടിനൃത്തം, നാടകം എന്നിവ ഈ വര്‍ഷത്തെ ഓണാഘോഷത്തിലെ വേറിട്ട കാഴ്ചകളാകും. മലയാളമണ്ണിനെ സ്നേഹിക്കുന്ന ഏവർക്കും ഹൃദയത്തിൽ സൂക്ഷിക്കാൻ ഗൃഹാതുരതയുണർത്തുന്ന ഒരു പിടിനല്ല പരിപാടികൾ ഓണാഘോഷത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ടെന്ന് കലപരിപാടി കമ്മിറ്റിക്കുവേണ്ടി സജീവൻ നെടോര , അരുൺകൃഷ്ണൻഎന്നിവർഅറിയിച്ചു.

ഓണാഘോഷത്തിന്റെ നല്ലരീതിയിലുള്ള നടത്തിപ്പിനായി ജോലാൽ കരുണാകരൻ, ഹരികുമാർ കളീക്കൽ, ദിലീപ് പിള്ള, രാജേഷ്ഗംഗാധരൻ, പ്രസീദ്, മഞ്ജുരാജേഷ്, രമ്യ അരുൺകൃഷ്ണൻ, അർച്ചന അളഗിരി, സുരേഷ്നായർ, ഗിരീഷ്ചന്ദ്രൻ (ഓണസദ്യസംഘാടകൻ), പരമാനന്ദ്, ഷാനവാസ് കാട്ടൂര്‍, എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മറ്റികളും പരിശീലന കളരികളും പ്രവർത്തിച്ചു വരുന്നതായി പ്രസിഡന്റ് സുധീർ കൈതവന അറിയിച്ചു.

ഈ ഓണാഘോഷ പരിപാടി കളികളില്‍ പങ്കെടുക്കാനും പരിപാടികളെക്കുറിച്ച് കൂടുതല്‍ അറിയുവാനും ബന്ധപ്പെടുക : പ്രസീദ് (602-317-3279), ജോലാൽ (623-332-1105), അരുൺ (602-317-6748), രാജേഷ് (480-862-4496) ഞങ്ങളുടെ വെബ്സൈറ്റ്: www.khaaz.org

shortlink

Related Articles

Post Your Comments

Related Articles


Back to top button