NewsInternational

റിയോയിൽ വെടിവയ്പ്പ്

റിയോ ഡി ജെനെയ്‌റോ: മാധ്യമപ്രവർത്തകരുടെ ബസ്സിന്‌ നേരെ വെടിവെയ്പ്പ്. ഒളിമ്പിക്സ് മത്സരങ്ങൾ നടക്കുന്ന വേദിക്ക് സമീപം മാധ്യമപ്രവർത്തകർ സഞ്ചരിച്ചിരുന്ന വാഹനത്തിനു നേരെയായിരുന്നു വെടിവെയ്പ്പുണ്ടായത്. ബസ്സിന്റെ ജനൽ ചില്ലകൾ തെറിച്ച് രണ്ടു പേർക്ക് പരിക്കുകളേറ്റു.

      വെടിവയ്പ്പ് രണ്ട് തവണ തവണ നടന്നുവെന്നാണ് റിപ്പോർട്ട്. ബാസ്കറ്റ് ബോൾ മത്സര വേദിയിൽ നിന്നും പ്രധാന വേദിയിലേക്ക് വരുന്ന വഴിയാണ് വെടിയുതിര്‍ത്തത്. എന്നാൽ ആരാണ് ഇതിനു പിന്നിലെന്ന് വ്യക്തമല്ല.

        തലനാരിഴയ്ക്കാണ് ഒരു മാധ്യമപ്രവർത്തകൻ കഴിഞ്ഞ ദിവസം വേദിക്കരികെ ഉണ്ടായ വെടിവയ്പ്പിൽ നിന്ന് രക്ഷപെട്ടത്. അക്രമങ്ങളും പിടിച്ചുപറിയും മോഷണവും ഒക്കെ ഒളിമ്പിക് മത്സരങ്ങൾ നടക്കുന്ന തെരുവുകളിൽ പതിവായി മാറിയിരിക്കുകയാണ്. 

shortlink

Related Articles

Post Your Comments

Related Articles


Back to top button