Latest NewsNewsIndia

വെടിനിർത്തൽ കരാർ ലംഘിച്ച് പാക് സൈന്യത്തിന്റെ ഷെല്ലാക്രമണം; എന്തിനും സജ്ജമായി ഇന്ത്യ

ശ്രീനഗർ: അതിർത്തിയിൽ വെടിനിർത്തൽ കരാർ ലംഘിച്ച് പാക് സൈന്യത്തിന്റെ ഷെല്ലാക്രമണം. വെടിനിർത്തൽ കരാർ ലംഘിച്ച് പാക് സൈന്യം ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെ വെടിവയ്പ്പും ,ഗ്രനേഡാക്രമണവും നടത്തി.

ഉറി ,രജൗരി , പൂഞ്ച് ഭാഗങ്ങളിൽ വെടിവയ്പ്പ് നടത്തുന്നതിന്റെ പ്രധാന ലക്ഷ്യവും ഇതാണ്. ആക്രമണം മറയാക്കി ഭീകരരെ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറ്റക്കാരായി എത്തിക്കാനാണ് പാക് സൈന്യത്തിന്റെ ശ്രമമെന്ന് ജമ്മു കശ്മീർ ഡിജിപി ദിൽബാഗ് സിംഗ് പറഞ്ഞു.

എന്നാൽ അതിർത്തിയിൽ ഇന്ത്യൻ സൈന്യം വളരെ സജ്ജമാണെന്നും ,ഏതൊരു ആക്രമണത്തെയും ഉടനടി ചെറുക്കുമെന്നും ദിൽബാഗ് സിംഗ് പറഞ്ഞു . സമീപകാല സൈനിക നടപടികളിൽ കൊല്ലപ്പെട്ടതോ അറസ്റ്റിലായതോ ആയ തീവ്രവാദികളുടെ എണ്ണം 200-300 ആണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി .

shortlink

Related Articles

Post Your Comments

Related Articles


Back to top button