Kerala

വിവാഹാഭ്യര്‍ത്ഥന നിരസിച്ച യുവതിക്കു നേരെ ആസിഡ് ആക്രമണം

മാനന്തവാടി : വിവാഹാഭ്യര്‍ത്ഥന നിരസിച്ച യുവതിക്കു നേരെ ആസിഡ് ആക്രമണം. മാനന്തവാടി പുളിഞ്ഞാലിലാണ് സംഭവം. ഇന്നലെ രാത്രി പത്തുമണിക്കാണ് ആക്രമണമുണ്ടായത്.

തടയാന്‍ ശ്രമിച്ച പിതാവിനും പൊള്ളലേറ്റു. ആക്രമണത്തിനിരയായ മകളെയും പിതാവിനെയും മാനന്തവാടി ജില്ലാശുപത്രിയിലെത്തിച്ചെങ്കിലും തുടര്‍ ചികില്‍സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ആക്രമണം നടത്തിയ കോഴിക്കോട് പൂതംപാറ സ്വദേശി മെല്‍ബിന്‍ ഇന്നലെ രാത്രി തന്നെ മാനന്തവാടി പൊലീസില്‍ കീഴടങ്ങിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button