NewsSports

റിയോയിലും “തണ്ടര്‍ ബോള്‍ട്ട്”

ഉസൈന്‍ ബോള്‍ട്ട് എന്ന അത്ഭുതമുള്ളപ്പോള്‍ മറ്റത്ഭുതങ്ങളും അട്ടിമറികളും ഒന്നും സംഭവിച്ചില്ല. റിയോ ഡി ജനീറോയിലും തന്‍റെ അധീശത്വം അരക്കിട്ടുറപ്പിച്ച് കൊണ്ട് ജമൈക്കയുടെ വേഗരാജാവ് ഉസൈന്‍ ബോള്‍ട്ട് 100-മീറ്ററില്‍ തുടര്‍ച്ചയായ മൂന്നാം ഒളിംപിക്സിലും സ്വര്‍ണ്ണം നേടി.

ആദ്യ 70-മീറ്ററോളം മുന്നിട്ടു നിന്ന ശക്തനായ എതിരാളി അമേരിക്കയുടെ ജസ്റ്റിന്‍ ഗാട്ട്ലിനെ, തന്‍റെ സ്വതസിദ്ധമായ ശൈലിയിലൂടെ അവസാനഘട്ടത്തില്‍ നടത്തിയ കുതിപ്പിലൂടെ മറികടന്നാണ് ബോള്‍ട്ട് ട്രിപ്പിള്‍ ഒളിംപിക് ചാമ്പ്യന്‍ എന്ന നേട്ടം കരസ്ഥമാക്കിയത്. 9.81 സെക്കന്‍റിലായിരുന്നു ബോള്‍ട്ടിന്‍റെ മിന്നല്‍പ്രകടനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button