India

കശ്മീരില്‍ സംഘര്‍ഷം നിലനിര്‍ത്താന്‍ ഒഴുക്കിയത് കോടികള്‍

ന്യൂഡല്‍ഹി : ഹിസ്ബുള്‍ മുജാഹിദ്ദീന്‍ നേതാവ് ബുര്‍ഹാന്‍ വാനിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരുമാസത്തിലേറെയായി കശ്മീരില്‍ തുടരുന്ന സംഘര്‍ഷം നിലനിര്‍ത്താന്‍ പ്രതിഷേധക്കാര്‍ക്കിടയില്‍ കോടികള്‍ വിതരണം ചെയ്‌തെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍. സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ദരിച്ച് ഒരു ദേശീയ ചാനലാണ് ഇക്കാര്യം റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്. കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ സംഘര്‍ഷത്തിന് നേതൃത്വം നല്‍കുന്നവര്‍ക്ക് അതിര്‍ത്തിക്കപ്പുറത്തു നിന്ന് 24 കോടിയോളം ലഭിച്ചതായാണ് റിപ്പോര്‍ട്ട്.

കശ്മീര്‍ മേഖലയിലെ യുവാക്കള്‍ സംഘര്‍ഷം നിലനിര്‍ത്തിക്കൊണ്ട് പോവാനുള്ള പണം ഇപ്പോള്‍ തന്നെ കൈപ്പറ്റി കഴിഞ്ഞിട്ടുണ്ട്. സംഘര്‍ഷം നിലനിര്‍ത്തിക്കൊണ്ട് പോവുന്നതിന് പാകിസ്താനില്‍ നിന്നും ഇവര്‍ക്ക് പ്രചോദനം ലഭിക്കുന്നതായും അധികൃതര്‍ കരുതുന്നു. അതുകൊണ്ടു തന്നെ സംഘര്‍ഷം പരിഹരിച്ച് അത്രപെട്ടെന്ന് സമാധാനം കൊണ്ടുവരാന്‍ കഴിയില്ലെന്ന വിലയിരുത്തലിലാണ് ബന്ധപ്പെട്ടവര്‍. അങ്ങനെയുള്ള കരാറാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്നവരുമായുണ്ടാക്കിയത്. കശ്മീരില്‍ പാകിസ്താന്‍ അനുകൂല പ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് ജമാഅത്ത് ഇസ്‌ലാമി, ദുക്രദാന്‍ ഇ മില്ലറ്റ് എന്നീ ഭീകരസംഘടനകളില്‍ നിന്നാണ് പണം ലഭിക്കുന്നതെന്നും സര്‍ക്കാരിന് വിവരം ലഭിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button