NewsIndia

ആർമി കാന്റീൻ ; രാജ്യത്ത് ലാഭകരമായി പ്രവര്‍ത്തിക്കുന്ന റീട്ടെയില്‍ ശൃംഖല

രാജ്യത്തെ ഏറ്റവും ലാഭകരമായി പ്രവര്‍ത്തിക്കുന്ന റീട്ടെയില്‍ ശൃംഖലയായി ആര്‍മി കാന്റീനുകൾ. ലാഭത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന സ്ഥാപനമല്ലാതിനാൽ കാന്റീന്‍ സ്റ്റോര്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് എന്ന ആര്‍മി കാന്റീനുകളാണ് ലാഭത്തില്‍ മുന്നിലെന്ന് അംഗീകരിക്കുന്നവർ കുറവായിരിക്കും. 236 കോടി രൂപയാണ് 2104-15 സാമ്പത്തിക വര്‍ഷത്തില്‍ ആര്‍മി കാന്റീന്‍ ശൃംഖലയില്‍നിന്നുള്ള നേട്ടം . 211 കോടി രൂപ അവന്യു സൂപ്പര്‍മാര്‍ക്കറ്റും ഡി മാര്‍ട്ടും 153 കോടി ഫ്യൂച്വര്‍ റീട്ടെലും 159 കോടി രൂപ റിലയന്‍സും ആദായമുണ്ടാക്കി.

13,709 കോടി രൂപയാണ് കാന്റീന്‍ സ്‌റ്റോറുകളില്‍നിന്നുള്ള വരുമാനം. 5,300 ഉത്പന്നങ്ങളാണ് കാന്റീനുകള്‍ വഴി വിൽക്കുന്നത്. കാന്റീനില്‍ അംഗത്വം 1.2 കോടി ഉപഭോക്താക്കള്‍ക്കുണ്ട് . ആര്‍മി, നേവി, എയര്‍ഫോഴ്‌സ് എന്നീ വിഭാഗങ്ങളിലെ സൈനികര്‍, വിമുക്തഭടന്മാര്‍, അവരുടെ കുടുംബങ്ങള്‍ തുടങ്ങിയവരാണ് അംഗങ്ങള്‍. 34 ഡിപ്പോകളും 3,901 വിപണനകേന്ദ്രങ്ങളുമാണ് 1948ല്‍ പ്രവര്‍ത്തനം തുടങ്ങിയ കാന്റീന്‍ ശൃംഖലയ്ക്ക്.

shortlink

Related Articles

Post Your Comments

Related Articles


Back to top button