KottayamKeralaNattuvarthaLatest NewsNews

ബാ​റി​ല്‍ വെ​ച്ച് പ​രി​ച​യ​പ്പെ​ട്ട വി​മു​ക്ത​ഭ​ട​ന്റെ മാ​ല പൊ​ട്ടി​ച്ചെ​ടു​ത്തു: യുവാവ് അറസ്റ്റിൽ

ക​ല്ല​റ ത​ച്ചോ​ണം മു​ല്ല​ക്ക​ര സ്വ​ദേ​ശി അ​നീ​ഷി​നെ​(35)യാ​ണ് പി​ടി​കൂ​ടി​യ​ത്

ക​ല്ല​റ: ബാ​റി​ല്‍ വെ​ച്ച് പ​രി​ച​യ​പ്പെ​ട്ട വി​മു​ക്ത​ഭ​ട​ന്റെ മാ​ല പൊ​ട്ടി​ച്ചെ​ടു​ത്ത യു​വാ​വി​നെ നാ​ട്ടു​കാ​ര്‍ പി​ടി​കൂ​ടി. ക​ല്ല​റ ത​ച്ചോ​ണം മു​ല്ല​ക്ക​ര സ്വ​ദേ​ശി അ​നീ​ഷി​നെ​(35)യാ​ണ് പി​ടി​കൂ​ടി​യ​ത്.

ക​ഴി​ഞ്ഞ ആ​റാം തീ​യ​തിയാണ് സംഭവം നടന്നത്. ബാ​റി​ല്‍ മ​ദ്യ​പി​ച്ചു​കൊ​ണ്ടി​രു​ന്ന വി​മു​ക്ത​ഭ​ട​നെ അ​നീ​ഷ് പ​രി​ച​യം ഭാ​വി​ച്ച് അ​ടു​ത്തു കൂ​ടു​ക​യും ഒ​പ്പം മ​ദ്യ​പി​ക്കു​ക​യും ചെ​യ്തു. പി​ന്നീ​ട്, പ​ല സ്ഥ​ല​ങ്ങ​ളി​ല്‍ ഓ​ട്ടോ​യി​ല്‍ ക​റ​ങ്ങി മ​ദ്യ​പി​ച്ച ശേ​ഷം വൈ​കീ​ട്ടോ​ടെ ഇ​ദ്ദേ​ഹ​ത്തി​ന്റെ മാ​ല പൊ​ട്ടി​ച്ചെ​ടു​ത്ത് മു​ങ്ങു​ക​യാ​യി​രു​ന്നെന്ന് പ​രാ​തിയിൽ പറയുന്നു.

Read Also : കെഎസ്ആര്‍ടിസി ഉള്‍പ്പെടെ എല്ലാ ഹെവി വാഹനങ്ങളിലെ ഡ്രൈവര്‍ക്കും മുന്‍സീറ്റിലെ യാത്രക്കാരനും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധം

മാ​ല​യു​ടെ ഒ​രു ഭാ​ഗം ഓ​ട്ടോ​യി​ല്‍ പൊ​ട്ടി​ച്ചി​ട്ടി​രു​ന്നു. മോ​ഷ​ണം പോ​യ​ത​ല്ലെ​ന്ന നി​ഗ​മ​ന​ത്തി​ലെ​ത്താ​ൻ വേ​ണ്ടി​യാ​യി​രു​ന്ന​ത്രെ ഇ​ത്. എ​ന്നാ​ല്‍, ചി​ല സി.​സി ടി.​വി ദൃ​ശ്യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും ക​ല്ല​റ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ കാ​ലി​നു പ​രി​ക്ക് പ​റ്റി ചി​കി​ത്സ​യി​ലി​രി​ക്കു​ന്ന അ​നീ​ഷി​നെ ക​ണ്ടെ​ത്തു​ക​യും ചെ​യ്തു. ഇ​വി​ടെ വെ​ച്ച് സം​ഭ​വ​ത്തെ​ക്കു​റി​ച്ച് ചോ​ദി​ക്കു​ന്ന​തി​നി​ടെ അ​നീ​ഷ് പു​റ​ത്തേ​ക്കി​റ​ങ്ങി ഓ​ടി​യ​തി​നെ​ത്തു​ട​ര്‍ന്ന് നാ​ട്ടു​കാ​ര്‍ പി​ടി​കൂ​ടി പാ​ങ്ങോ​ട് പൊ​ലീ​സി​ലേ​ല്‍പി​ക്കു​ക​യാ​യി​രു​ന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button