Latest NewsKeralaNews

മലപ്പുറത്ത് യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

മലപ്പുറം: മഞ്ചേരി ടൗണില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. മഞ്ചേരി കുത്തുക്കല്‍ റോഡിലാണ് കൊലപാതകം നടന്നത്. മദ്ധ്യപ്രദേശ് സ്വദേശി ശങ്കരന്‍ (25) ആണ് കൊല്ലപ്പെട്ടതെന്ന് പോലീസ് അറിയിച്ചു. തലയ്ക്ക് കല്ലുകൊണ്ട് അടിയേറ്റ നിലയിലാണ്.

Read Also: തിരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ മാത്രം! ഡീപ് ഫേക്ക് ഭീതിയിൽ ആടിയുലഞ്ഞ് ഈ ഏഷ്യൻ രാജ്യം, അധികൃതർ കനത്ത ജാഗ്രതയിൽ

തലയില്‍ ആഴത്തില്‍ പരിക്കേറ്റതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹത്തിന്റെ അരികില്‍ നിന്നും കൊലപ്പെടുത്താന്‍ ഉപയോഗിച്ച കല്ല് പോലീസ് കണ്ടെത്തിയിട്ടുണ്ട്. വഴിയിലൂടെ നടന്നു പോവുകയായിരുന്ന സമീപവാസികളാണ് മൃതദേഹം കണ്ടത്. ഇതോടെ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പോലീസ് അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button