Latest NewsYouthNewsLife Style

ശ്വാസകോശ അർബുദ രോഗികൾക്ക് ആശ്വാസം; ലോകത്തിലെ ആദ്യത്തെ ശ്വാസകോശ കാൻസർ വാക്സിൻ വികസിപ്പിച്ചെടുത്ത് യു.കെ ഗവേഷകർ

ശ്വാസകോശ അർബുദത്തിനുള്ള ലോകത്തിലെ ആദ്യത്തെ വാക്സിൻ നിർമിച്ചതായി റിപ്പോർട്ട്. ബ്രിട്ടീഷ് ഗവേഷകർ ആണ് ശ്വാസകോശത്തിലെ അർബുദം തടയുന്നതിനുള്ള ആദ്യത്തെ വാക്സിൻ വികസിപ്പിച്ചെടുത്തത്. ശ്വാസകോശ അർബുദ കോശങ്ങളിൽ പ്രത്യക്ഷപ്പെടുന്ന ‘റെഡ് ഫ്ലാഗ്’ പ്രോട്ടീനുകൾ കണ്ടെത്താനും നശിപ്പിക്കാനും രോഗപ്രതിരോധ സംവിധാനത്തെ പരിശീലിപ്പിക്കുന്ന ഡിഎൻഎയുടെ ഒരു സ്ട്രാൻഡ് ഉപയോഗിച്ച് ഇത് പ്രവർത്തിക്കുമെന്നാണ് ഗവേഷകർ പറയുന്നത്. കൂടാതെ ഉള്ളിൽ ക്യാൻസർ മ്യൂട്ടേഷനുകൾ ഉണ്ടാകാമെന്നും റിപ്പോർട്ടുണ്ട്. ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റി, ഫ്രാൻസിസ് ക്രിക്ക് ഇൻസ്റ്റിറ്റ്യൂട്ട്, യൂണിവേഴ്‌സിറ്റി കോളേജ് ലണ്ടൻ (യുസിഎൽ) എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞരാണ് വാക്‌സിൻ വികസിപ്പിച്ചെടുക്കുന്നതെന്ന് സ്‌കൈ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

‘LungVax’ എന്ന് വിളിക്കപ്പെടുന്ന ഇത് Oxford-AstraZeneca കോവിഡ് വാക്സിൻ പോലെയായിരിക്കുമെന്ന് ഔട്ട്ലെറ്റ് അതിൻ്റെ റിപ്പോർട്ടിൽ പറയുന്നു. ഗവേഷകർ 3,000 ഡോസുകൾ വാക്സിൻ സൃഷ്ടിക്കും. അത് നിയോആൻ്റിജൻ എന്നറിയപ്പെടുന്ന ‘റെഡ് ഫ്ലാഗ്’ പ്രോട്ടീനുകളെ തിരിച്ചറിയുകയും അവയെ കൊല്ലുകയും ചെയ്യും. ബ്രിട്ടനിൽ കണ്ടുവരുന്നവയിൽ ഏറ്റവും കോമൺ ആയിട്ടുള്ള അർബുദങ്ങളിൽ ഒന്നാണ് ശ്വാസകോശ കാൻസർ. വർഷത്തിൽ ഏകദേശം 50000 കേസുകൾ റിപ്പോർട്ട് ചെയ്യാറുണ്ട്. ഇതിൽ തന്നെ 35,000 ആളുകൾ മരണപ്പെടാറുമുണ്ട്.

’10 കേസുകളിൽ ഏഴും പുകവലിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഉയർന്ന അപകടസാധ്യതയുള്ളവരിൽ 55-74 വയസ്സ് പ്രായമുള്ളവരും നിലവിൽ പുകവലിക്കുന്നവരോ മുമ്പ് പുകവലിച്ചവരോ ഉൾപ്പെടുന്നു. ശ്വാസകോശ അർബുദമുള്ളവരിൽ 10% ൽ താഴെ ആളുകൾ 10 വർഷമോ അതിൽ കൂടുതലോ രോഗത്തെ അതിജീവിക്കുന്നു. അത് മാറണം’, UCL-ലെ പ്രൊഫസർ മറിയം ജമാൽ-ഹൻജാനി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button