Latest NewsInternational

തുത്തൻഖാമന്റെ ശവകുടീരം തുറന്നു പരിശോധിച്ചവരുടെയെല്ലാം അകാല മരണം: ഫറവോയുടെ ശാപത്തിന് പിന്നിലെ യഥാർത്ഥ കാരണം കണ്ടെത്തി ​

ഈജിപ്തിലെ ഫറവോയായിരുന്ന തുത്തൻഖാമന്റെ ശവകുടീരം തുറന്നു പരിശോധിച്ചവരുടെയെല്ലാം അകാല മരണത്തിന് പിന്നിൽ ‘ഫറവോയുടെ ശാപ’മല്ലെന്ന് ​ഗവേഷകർ. പതിറ്റാണ്ടുകളോളം ലോകമെമ്പാടും പ്രചരിച്ച ‘ഫറവോയുടെ ശാപം’ എന്ന അന്ധവിശ്വാസത്തിനാണ് ഇതോടെ അന്ത്യമായിരിക്കുന്നത്.

ബി.സി. 1334-1325 കാലത്ത് ഈജിപ്ത് ഭരിച്ചിരുന്ന തുത്തൻഖാമന്റെ ശവകുടീരം 1922-ൽ തുറന്നുപരിശോധിച്ച 20 പേരും അകാലത്തിൽ മരണമടയുകയായിരുന്നു. ഇത് ഫറവോയുടെ ശാപം മൂലമായിരുന്നു എന്നായിരുന്നു പ്രചാരണം. എന്നാൽ, തുത്തൻഖാമന്റെ ശവകുടീരം തുറന്നു പരിശോധിച്ച ​ഗവേഷകർ മരിച്ചത് അണുപ്രസരണവും വിഷപദാർഥങ്ങളും കാരണമാണ് എന്നാണ് കണ്ടെത്തൽ.

ജേണൽ ഓഫ് സയന്റിഫിക് എക്സ്‌പ്ലൊറേഷനി’ൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. യുറേനിയം ഉൾപ്പെടെയുള്ള പ്രകൃതിദത്ത മൂലകങ്ങളിൽനിന്നുള്ള അണുപ്രസരണവും കല്ലറ തുറക്കാതിരിക്കാനായി അക്കാലത്ത് അതിനകത്ത് ബോധപൂർവം നിക്ഷേപിച്ച വിഷപദാർഥങ്ങളുമാണ് മരണത്തിനുപിന്നിലെന്നാണ് പഠനം പറയുന്നത്.

കല്ലറകളിലെ ലിഖിതങ്ങൾ അതിലെ വിഷവസ്തുക്കളുടെ സാന്നിധ്യത്തെക്കുറിച്ചുള്ള സൂചന നൽകി. സഖാറയിലെയും ഗിസയിലെയും പിരമിഡുകളിൽ അണുവികിരണം കണ്ടെത്തി. ബസാൾട്ട് ശിലകൾ ഉപയോഗിച്ചാണ് കല്ലറകൾ നിർമിച്ചതെന്നും അവയിൽനിന്ന് അണുപ്രസരണത്തിനു സാധ്യതയുണ്ടെന്നും പഠനത്തിന് നേതൃത്വം നൽകിയ പ്രൊഫസർ റോബർട്ട് ടെംപിൾ പറഞ്ഞു. യുറേനിയം വിഘടിക്കുമ്പോഴുണ്ടാകുന്ന ഉത്കൃഷ്ടവാതകമായ റാഡൊണിന്റെ സാന്നിധ്യം ആറുകല്ലറകളിൽ കണ്ടെത്തി.

1960-കളിലെ പര്യവേക്ഷണത്തിനിടെ പിരമിഡുകളിൽനിന്നു ലഭിച്ച ആയിരക്കണക്കിന് കുടങ്ങളിൽ 200 ടണ്ണോളം അജ്ഞാത പദാർഥങ്ങളുണ്ടായിരുന്നു. മമ്മികൾക്കൊപ്പം കുഴിച്ചുമൂടിയ വിഷവസ്തുക്കളാണിതെന്ന് പഠനം പറയുന്നു. ‘

പുരാവസ്തുശാസ്ത്രജ്ഞനായ ഹൊവാർഡ് കാർട്ടറും സംഘവുമാണ് 1922-ൽ തുത്തൻഖാമന്റെ കല്ലറ ആദ്യമായി തുറന്നത്. വൈകാതെ അർബുദം ബാധിച്ച അദ്ദേഹം 1939-ൽ മരിച്ചു. പിരമിഡിനുള്ളിൽപ്പോയ കർനർവോൺ പ്രഭു അഞ്ചുമാസത്തിനകം രക്തത്തിൽ വിഷബാധയേറ്റ് മരിച്ചു. സംഘത്തിലെ മറ്റുള്ളവർ അറുപതുതികയുംമുമ്പേ പല രോഗങ്ങൾ പിടിപെട്ടു മരിച്ചു. മരണകാരണം ‘ഫറവോയുടെ ശാപ’മല്ല അന്ധവിശ്വാസമാണെന്നു തെളിയിക്കാൻ പിന്നീട് ബ്രിട്ടീഷ് ശാസ്ത്രജ്ഞനായ ആർതർ വെയ്ഗൽ കല്ലറ തുറന്നുപരിശോധിച്ചു. 54-ാം വയസ്സിൽ അദ്ദേഹവും അർബുദം ബാധിച്ചുമരിച്ചതോടെ ഫറവോയുടെ ‘ശാപക്കഥ’ ബലപ്പെടുകയായിരുന്നു.

 

 

shortlink

Post Your Comments


Back to top button