KeralaNews

ശ്രീകൃഷ്ണജയന്തി ദിനത്തില്‍ സിപിഎം നടത്തുന്ന ഘോഷയാത്രയെ പറ്റി പി.ജയരാജന്‍

കണ്ണൂര്‍: ശ്രീകൃഷ്ണജയന്തിദിനത്തില്‍ സിപിഎം നടത്തുന്ന ഘോഷയാത്ര ശ്രീകൃഷ്ണജയന്തി ആഘോഷമല്ലെന്നും ചട്ടഎംപി സ്വാമി ജയന്തിയുടെ ഭാഗമാണെന്നും സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജന്‍.ശ്രീകൃഷ്ണജയന്തി ദിനത്തില്‍ ബാലഗോകുലം നടത്തുന്ന ശോഭായാത്രയെ എതിര്‍ക്കാനാണോ അതേ ദിവസം സിപിഎം ഘോഷയാത്ര സംഘടിപ്പിക്കുന്നതെന്ന ചോദ്യത്തിനു ശ്രീകൃഷ്ണജയന്തിയുടെ പേരില്‍ വിശ്വാസികളെ തെരുവിലിറക്കുന്നതിനെ സിപിഎം എതിര്‍ക്കുമെന്നായിരുന്നു ജയരാജന്റെ മറുപടി.

ശ്രീനാരായണ ഗുരുവിന്റെ നമുക്കു ജാതിയില്ല വിളംബരത്തിന്റെ നൂറാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ‘നമ്മളൊന്ന്’എന്ന പേരില്‍ സിപിഎം വര്‍ഗീയ വിരുദ്ധ ക്യാംപയിന്‍ സംഘടിപ്പിക്കുന്നുണ്ട്. 24നു ചട്ടമ്പി സ്വാമി ദിനം മുതല്‍ 28നു അയ്യങ്കാളി ദിനം വരെയാണ് ക്യാംപയിന്‍. ഇതിന്റെ ഭാഗമായാണു 24നു ഘോഷയാത്ര സംഘടിപ്പിക്കുന്നത്.

24നു ജില്ലയിലെ 206 കേന്ദ്രങ്ങളിലാണ് ചട്ടമ്പി ദിന ജയന്തി ആഘോഷത്തിന് സിപിഎം ഘോഷയാത്ര സംഘടിപ്പിക്കുന്നത്. ഈ വര്‍ഷം ശ്രീകൃഷ്ണജയന്തിയും ചട്ടമ്പിസ്വാമി ജയന്തിയും ഒരു ദിവസമാണ്. കഴിഞ്ഞ വര്‍ഷം ഓണാഘോഷ സമാപനം ആയി ശ്രീകൃഷ്ണജയന്തി ദിനത്തില്‍ സിപിഎം ഘോഷയാത്ര നടത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button