IdukkiKeralaLatest NewsNews

സുധാകരന്റേത് കണ്ണൂർ ശൈലി, കോൺഗ്രസ് ഇപ്പോൾ ക്രിമിനൽ സംഘത്തിന്റെ കയ്യിൽ: പി ജയരാജൻ

കണ്ണൂർ: കെ സുധാകരന്റേത് കണ്ണൂർ ശൈലിയാണെന്ന് വിമർശിച്ച് പി ജയരാജൻ രംഗത്ത്. ധീരജ് എന്ന കോളേജ് വിദ്യാർത്ഥിയുടെ കൊലപാതകത്തൊടനുബന്ധിച്ചാണ് പി ജയരാജന്റെ വിമർശനം.

Also Read:‘നീ ഒരുത്തന്റെ കൂടെ കിടക്കുന്നത് കാണുമ്പോഴാ എനിക്ക് സന്തോഷം’: രണ്ട് മണിക്കൂറിന് 5,000 മുതല്‍ 10,000 രൂപ വരെ

‘കെ സുധാകരന് പ്രസിഡന്റായതോടെ കോണ്ഗ്രസ് ക്രിമിനൽ സംഘത്തിന്റെ കയ്യിലാണ്. ഇടുക്കി കൊലപാതകം കേരളത്തിലെ ജനങ്ങളുടെ മനസാക്ഷിയെ ഉണർത്തുന്നതാണ്. വിദ്യാർഥികളല്ല കൊലപാതകം നടത്തിയതെന്നത് ഞെട്ടിക്കുന്നതാണ്’, ജയരാജൻ പറഞ്ഞു.

‘പരാജയം മുൻകൂട്ടി കണ്ടുകൊണ്ട് കോൺഗ്രസ് ക്രിമിനലുകൾ അക്രമം നടത്തുകയായിരുന്നു. പരിക്കേറ്റവർക്ക് നെഞ്ചിലാണ് കുത്തേറ്റത്. ആസൂത്രിതമായ കൊലപാതകമാണ് നടന്നത്. കെപിസിസി പ്രസിഡന്റിനൊപ്പം പ്രതികൾ നിൽക്കുന്ന ചിത്രവും പുറത്തുവന്നിട്ടുണ്ട്.

കോൺഗ്രസ് അക്രമത്തെ പ്രോത്സാഹിപ്പിക്കുകയാണ്. സുധാകരന്റെ കണ്ണൂർ ശൈലിയാണ് സമാധാനം തകർക്കുന്നത്. സുധാകരന്റെ ശൈലി കേരളത്തിൽ വ്യാപിപ്പിക്കാൻ ശ്രമം നടക്കുന്നു. കോൺഗ്രസിലുള്ളവർ തന്നെ ഇതിനെ എതിർക്കുമെന്ന് കരുതുന്നു’, ജയരാജൻ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button