Kerala

എക്‌സൈസ് സംഘത്തിനു നേരെ കുരുമുളക് സ്‌പ്രേ പ്രയോഗം

തൊടുപുഴ : ഇടുക്കി വണ്ടിപ്പെരിയാറില്‍ എക്‌സൈസ് സംഘത്തിനുനേരെ കുരുമുളക് സ്‌പ്രേ പ്രയോഗം. വൈകിട്ട് 4.30 ഓടെയായിരുന്നു സംഭവം. ബൈക്കില്‍ കഞ്ചാവുമായി എത്തിയവരെ പിടികൂടുന്നതിനിടെ ഇന്‍സ്‌പെക്ടര്‍മാരായ സുനില്‍ രാജ്, രാജ്കുമാര്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്.

കമ്പത്തു നിന്നും രണ്ടു കിലോ കഞ്ചാവുമായി വണ്ടിപ്പെരിയാര്‍ വഴി കേരളത്തിലേക്കു കടക്കുകയായിരുന്ന രണ്ടംഗ സംഘമാണ് ആക്രമണം നടത്തിയത്. കോട്ടയം സ്വദേശികളാണ് ഇവര്‍. പരിശോധനയ്ക്കിടെ കുരുമുളക് സ്‌പ്രേ അടിച്ചതിനു ശേഷം പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ ഇതു കണ്ട മറ്റു പൊലീസുകാര്‍ ചേര്‍ന്ന് പ്രതികളെ പിടികൂടി. പിടിയിലായവര്‍ക്കെതിരെ കഞ്ചാവു കടത്തുമായി ബന്ധപ്പെട്ട് നിരവധി കേസുകള്‍ നിലവിലുണ്ടെന്നു പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button