India

ആര്‍മി റിക്രൂട്ട്‌മെന്റ് റാലി നടത്തുന്നു

തിരുവനന്തപുരം : ഇന്ത്യന്‍ ആര്‍മി റിക്രൂട്ട്‌മെന്റ് റാലി നടത്തുന്നു. തിരുവനന്തപുരം പാങ്ങോട് സൈനിക ക്യാമ്പിലാണ് റാലി. റിക്രൂട്ടിങ് ഡയറക്ടര്‍ കേണല്‍ രവികുമാര്‍ തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. പാങ്ങോട് സൈനിക ക്യാമ്പില്‍ വെച്ച് നടക്കുന്ന റാലിയില്‍ എറണാകുളം മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളിലെ ഉദ്യോഗാര്‍തഥികള്‍ക്ക് പങ്കെടുക്കാം.

ക്ലര്‍ക്ക്, സ്‌റ്റോര്‍ കീപ്പര്‍, നഴ്‌സിംഗ് അസിസ്റ്റന്റ് ജനറല്‍ ഡ്യൂട്ടി തുടങ്ങിയ തസ്തികയിലേക്കുള്ള ഇന്ത്യന്‍ ആര്‍മിയിയുടെ റിക്രൂട്ട്‌മെന്റ് റാലിയാണ് ഒക്ടോബര്‍ 15 മുതല്‍ 24 വരെ തിരുവനന്തപുരത്ത് നടക്കുന്നത്. WWW.JOININDIANARMY.NIC.IN എന്ന വെബ് സൈറ്റ് വഴിയാണ് റാലിക്കുള്ള അപേക്ഷ നല്‍കേണ്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button