NewsIndiaInternational

ബലൂചിസ്ഥാൻ വിഷയത്തിൽ മോദിക്ക് പിന്തുണയുമായി ബംഗ്ളാദേശ്

ന്യൂഡൽഹി : ബലൂചിസ്ഥാൻ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ബംഗ്ളാദേശിന്റെ പിന്തുണ.കിഴക്കൻ പാകിസ്ഥാനിൽ തങ്ങൾക്കെതിരേ സ്വീകരിച്ച അതേ നയമാണ് പാകിസ്ഥാൻ ബലൂചിസ്ഥാനിൽ സ്വീകരിക്കുന്നതെന്നും,പാകിസ്ഥാൻ ബംഗ്ളാദേശിൽ മനുഷ്യാവകാശ ധ്വംസനമാണ് നടത്തുന്നതെന്നും ഇന്ത്യയിലെത്തിയ ബംഗ്ളാദേശ് ഇൻഫർമേഷൻ മന്ത്രി ഹസനുൽ ഹഖ് ഇനു പറഞ്ഞു.

“1971 ലെ ആഭ്യന്തരയുദ്ധത്തിൽ പാകിസ്ഥാൻ പാഠം പഠിച്ചിട്ടില്ല . ബലൂച് ദേശീയവാദത്തോട് അതി ക്രൂരമായ രീതിയിലാണ് പാകിസ്ഥാൻ പെരുമാറുന്നത് . മനുഷ്യാവകാശ ധ്വംസനങ്ങളും ക്രൂരമായ നരഹത്യകളും അരങ്ങേറുന്നുണ്ട്, ബലൂച് സ്വാതന്ത്ര്യവാദത്തെ തങ്ങളും പിന്തുണയ്ക്കുന്നുണ്ടെന്നും ബലൂചിസ്ഥാനെ സംബന്ധിച്ച് ഉടൻ തന്നെ ബംഗ്ളാദേശ് ഔദ്യോഗിക നയം രൂപീകരിക്കുമെന്നും ഹസനുൽ ഹഖ് ഇനു പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദി ബലൂചിസ്ഥാൻ വിഷയം ഉന്നയിച്ചതിനെ തുടർന്ന് ബലൂച് സ്വാതന്ത്ര്യ സമര നേതാക്കൾ പ്രധാനമന്ത്രിക്ക് നന്ദി പറഞ്ഞുകൊണ്ട് രംഗത്തെത്തുകയും ചെയ്തിരുന്നു.

Related Articles

Post Your Comments


Back to top button