NewsInternational

തീവ്രവാദത്തിന് ഇന്ത്യയെ മുഖ്യകേന്ദ്രമാക്കുന്നുവെന്നതിന് വ്യക്തമായ തെളിവുകളുമായി ട്വിറ്റര്‍

ന്യൂഡല്‍ഹി : തീവ്രവും അപകടകരവുമായ ആശയങ്ങള്‍ പ്രചരിപ്പിച്ചതിന്റെ പേരില്‍ മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്റര്‍ ആറുമാസത്തിനിടെ ബ്ലോക്ക് ചെയ്തത് രണ്ടര ലക്ഷത്തോളം അക്കൗണ്ടുകള്‍. ട്വിറ്ററാണ് ഇക്കാര്യം അറിയിച്ചത്. 2015ന്റെ മധ്യത്തില്‍ വരെ 3.6 ലക്ഷം അക്കൗണ്ടുകള്‍ റദ്ദാക്കിയതായും ഇത് വ്യക്തമാക്കുന്നു.

തീവ്രവാദ പ്രചരണവുമായി ബന്ധപ്പെട്ട ട്വിറ്ററിന്റെ നിയന്ത്രണങ്ങള്‍ ലംഘിച്ചതുമായി ബന്ധപ്പെട്ടാണ് അക്കൗണ്ടുകള്‍ റദ്ദാക്കിയത്. ഇത്തരം പ്രവണതകളെ ശക്തമായി അപലപിക്കുന്നതായി ട്വിറ്റര്‍ അറിയിച്ചു. തങ്ങളുടെ പ്ലാറ്റ്‌ഫോമിലൂടെ തീവ്ര ആശയങ്ങള്‍ പ്രചരിപ്പിക്കുന്നത് തടയുമെന്നും ട്വിറ്റര്‍ വ്യക്തമാക്കി.
തീവ്രവാദ ആശയങ്ങളെ കണ്ടെത്താന്‍ മാജിക് അല്‍ഗരിതം ഇല്ലെന്നും തീവ്രവാദവുമായി ബന്ധപ്പെട്ട ഏതന്വേഷണതത്തിനും എന്തു സഹായവും നല്‍കുമെന്നും ട്വിറ്റര്‍ അറിയിച്ചു. ഇത്തരത്തിലെ അക്കൗണ്ടുകള്‍ റദ്ദാക്കുന്നത് തുടരുകയാണെന്നും 2015 മുതല്‍ ഇതില്‍ 80 ശതമാനം വര്‍ധനവ് ഉണ്ടായെന്നും ട്വിറ്റര്‍ വ്യക്തമാക്കുന്നു. തീവ്രവാദ പ്രചരണം തടയാന്‍ മറ്റ് സമൂഹ മാധ്യമങ്ങളുമായി സഹകരിക്കുമെന്നും ട്വിറ്റര്‍ വക്താവ് അറിയിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button