Kerala

അവതാരകയോടു അപമര്യാദയായി പെരുമാറിയ ഡിവൈഎസ്പിയ്‌ക്കെതിരെ നടപടി

കൊല്ലം : അവതാരകയോടു അപമര്യാദയായി പെരുമാറിയ ഡിവൈഎസ്പിയ്‌ക്കെതിരെ നടപടി. കൊല്ലത്തു നടന്ന ദേശീയ സൈബര്‍ സുരക്ഷാ സമ്മേളനത്തിനിടെയാണ് തിരുവനന്തപുരം ഹൈ ടെക് സെല്‍ ഡിവൈഎസ്പി വിനയകുമാര്‍ അവതാരകയായ യുവതിയോടു അപമര്യാദയായി പെരുമാറിയത്. സമ്മേളനത്തില്‍ അവതാരകയായിരുന്ന ഡിഗ്രി വിദ്യാര്‍ഥിനി കൂടിയായ യുവതിയുടെ സീറ്റിനടുത്തു വന്നിരിക്കുകയും അപമര്യാദയായി പെരുമാറുകയും അനാവശ്യ കമന്റുകള്‍ നടത്തുകയും ചെയ്‌തെന്നാണ് പരാതി.

ആവര്‍ത്തിച്ചു ആവശ്യപ്പെട്ടു മൊബൈല്‍ നമ്പര്‍ കൈക്കലാക്കുകയും ചെയ്തു. ഡിവൈഎസ്പിയുടെ പെരുമാറ്റത്തില്‍ സഹികെട്ട വിദ്യാര്‍ഥിനി അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ട്രെയിനിങ് കോളജ് പ്രിന്‍സിപ്പല്‍ പി. പ്രകാശിനോടു പരാതിപ്പെടുകയായിരുന്നു. പ്രകാശ് ഇടപെട്ടു വിനയകുമാറിനെ അപ്പോള്‍ തന്നെ അവിടെ നിന്നു പുറത്താക്കി. സമ്മേളനത്തില്‍ പ്രദര്‍ശന വിഭാഗത്തിന്റെ ചുമതലയുണ്ടായിരുന്ന വിനയകുമാര്‍ അവതാരകയുടെ അടുത്തു പോകേണ്ട കാര്യമില്ലെന്നു പി. പ്രകാശ് ഡിജിപിയെ ധരിപ്പിച്ചു. വിനയകുമാറിനെ അടിയന്തരമായി തല്‍സ്ഥാനത്തുനിന്നു നീക്കണമെന്നു കാണിച്ചു ഐജി മനോജ് എബ്രഹാം ഡിജിപിക്കു റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഹൈടെക് സെല്ലില്‍നിന്ന് തിരുവനന്തപുരം എ.ആര്‍.ക്യാംപിലേക്കാണു മാറ്റിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button