Kerala

വീണ്ടും തെരുവുനായ ആക്രമണം ; ഏഴ് പേര്‍ക്ക് ഗുരുതര പരിക്ക്

കൊടുങ്ങല്ലൂര്‍ : വീണ്ടും തെരുവുനായ ആക്രമണത്തില്‍ ഏഴ് പേര്‍ക്ക് ഗുരുതര പരിക്ക്. തൃശൂര്‍ പൊയ്യ പഞ്ചായത്തിലെ കൃഷ്ണന്‍കോട്ടയിലാണ് തെരുവുനായ ആക്രമണം ഉണ്ടായത്. വൈകുന്നേരം നാലോടെയായിരുന്നു സംഭവം.

പൊയ്യ തീനിത്തറ കുര്യാപ്പിള്ളി ജെഫിന്‍ (ആറ്), പൊയ്യ കൈതത്തറ സജിമോന്റെ മകന്‍ അയൂബ് (അഞ്ച്), പൊയ്യ ചക്കാന്തറ ഗോപിയുടെ മകന്‍ അതുല്‍ (12), കൃഷ്ണന്‍കോട്ട ചേരമാന്‍ തുരുത്തി തോമസ് (57), കൃഷ്ണന്‍കോട്ട ചേരമാന്‍ തുരുത്തി ജോസഫിന്റെ മകള്‍ അന്ന (പത്ത്), മാള പുത്തന്‍വേലിക്കര കൈതത്തറ വീട്ടില്‍ ജോസഫ് (70), മാള പുത്തന്‍വേലിക്കര ഒറക്കാടത്ത് വേലായുധന്റെ ഭാര്യ തങ്കമണി (54) എന്നിവര്‍ക്കാണു പരിക്കേറ്റത്. അതുലിന്റെ മുഖം പട്ടി പറിച്ചെടുത്ത രീതിയിലാണ്. തെരുവുനായയെ നാട്ടുകാര്‍ തല്ലിക്കൊന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button