KeralaNews

അസ്ലം വധകേസ്; സി.പി.എം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ

കാസർഗോഡ്: സി.പി.എം ബ്രാഞ്ച് സെക്രട്ടറി അസ്ലം വധക്കേസിൽ അറസ്റ്റിൽ. സി.പി.എം വെങ്ങളം ബ്രാഞ്ച് സെക്രട്ടറി അനിൽ വെങ്ങളത്തെയാണ് കാസർകോട് ഹൊസ്ദുർഗ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളാണ് പ്രതികളെ ഒളിവിൽ പാർപ്പിച്ചിരുന്നത്. കാസർകോട് ജില്ലാ പോലീസ് മേധാവി കോഴിക്കോട് പോലീസ് മേധാവി നൽകിയ നിർദ്ദേശത്തേത്തുടർന്നാണ് ഇയാളെ കസ്റ്റഡിയിലെടുക്കാൻ ഹൊസ്ദുർഗ് എസ്.ഐ ബിജിലാലിന് ഉത്തരവു കൊടുത്തത്.

അറസ്റ്റ് കൊലയാളി സംഘത്തിന് വാഹനം വാടകയ്‌ക്കെടുത്തു നൽകിയയാളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണെന്നാണ് വിവരം. ഇയാളെ പിന്നീട് അസ്ലം വധക്കേസ് അന്വേഷിയ്ക്കുന്ന പോലീസ് സംഘത്തിനു കൈമാറി.

shortlink

Related Articles

Post Your Comments

Related Articles


Back to top button