India

കാമുകിക്ക് നേരെ ആസിഡ് ആക്രമണം ; മുന്‍ ഇന്‍കംടാക്‌സ് ജീവനക്കാരന്‍ അറസ്റ്റില്‍

ചെന്നൈ : കാമുകിക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ മുന്‍ ഇന്‍കംടാക്‌സ് ജീവനക്കാരന്‍ അറസ്റ്റില്‍. മോഹിത് പഥക് എന്ന പെണ്‍കുട്ടിയെ ആക്രമിച്ച കേസിലാണ് പ്രതിയായ ജി പ്രഭു(30)നെ പോലീസ് അറസ്റ്റ് ചെയ്തത്. കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് വരെ പ്രഭു ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ താത്കാലിക ജോലിക്കാരനായിരുന്നു. അണ്ണാനഗറിലെ ഫ്‌ളാറ്റില്‍ വെച്ചാണ് യുവതി ആസിഡ് ആക്രമണത്തിന് ഇരയായത്. നാല്‍പ്പത് ശതമാനം പൊള്ളലേറ്റ യുവതി ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.

ഇന്‍കംടാക്‌സില്‍ ജോലിക്കാരനായിരുന്ന സമയത്താണ് സഹപ്രവര്‍ത്തകയായിരുന്ന മോഹിത് പഥകുമായി പ്രഭു പ്രണയത്തിലായത്. പിന്നീട് ഈ ജോലി ഉപേക്ഷിച്ച് പ്രഭു ഇലക്‌ട്രോണിക് ഷോപ്പില്‍ ജോലിക്ക് പ്രവേശിച്ചു. ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിലെ ജോലി ഉപേക്ഷിച്ചതിനു ശേഷം യുവതി തന്നെ അവഗണിക്കുകയായിരുന്നെന്നും അതുകൊണ്ടാണ് ആസിഡ് ആക്രമണത്തിന് മുതിര്‍ന്നതെന്നും പ്രഭു പോലീസിനോട് പറഞ്ഞു. കൃത്യം നടത്തുന്നതിന് ഒരു സുഹൃത്തും ഇയാളെ സഹായിച്ചിരുന്നെന്ന് പോലീസ് പറഞ്ഞു. എന്നാല്‍ ഇയാളെ കണ്ടെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല.

shortlink

Related Articles

Post Your Comments


Back to top button