NewsIndia

യുപിഎ അവഗണിച്ച കാശ്മീര്‍ വിഷയം പരിഹരിക്കാനാണ് നരേന്ദ്രമോദി ശ്രമിക്കുന്നത്: മെഹബൂബ മുഫ്തി

ന്യൂഡൽഹി : കാശ്മീരില്‍ നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥയുടെ പശ്ചാത്തലത്തില്‍ ഡല്‍ഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കാശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി ചര്‍ച്ച നടത്തി. കശ്മീരിൽ സംഘർഷം വളർത്താൻ വേണ്ട ഒത്താശകൾ ചെയ്തു കൊടുക്കുന്നത് പാകിസ്ഥാനാണെന്ന് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കവെ മെഹബൂബ പറഞ്ഞു. കാശ്മീർ വിഷയം പരിഹരിക്കുന്നതിൽ മോദി സർക്കാരിൽ നിന്ന് നല്ല പിന്തുണയാണ് ലഭിക്കുന്നതെന്നും മെഹബൂബ മുഫ്തി വ്യക്തമാക്കി.

“2008 ലെ കശ്മീർ സംഘർഷത്തിനു ശേഷം വിഷയത്തെ പൂർണമായി അവഗണിക്കാനായിരുന്നു യുപിഎ സർക്കാരിന്റെ ശ്രമം . എന്നാൽ നരേന്ദ്ര മോദി പ്രശ്നം പരിഹരിക്കണമെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നുണ്ട്. എന്നാൽ ഇതിനോട് പാകിസ്ഥാൻ നിഷേധാത്മകമായ സമീപനമാണ് വച്ചു പുലർത്തിയത്,” മെഹബൂബ പറഞ്ഞു.

“പ്രധാനമന്ത്രി ലാഹോറിലെത്തി സൗഹൃദം കാട്ടിയെങ്കിലും പത്താൻ കോട്ടിൽ ആക്രമണം നടത്തിയാണ് പാകിസ്ഥാൻ പ്രതികരിച്ചത് . രാജ്നാഥ് സിംഗ് ഇസ്ലാമാബാദിലെത്തിയെങ്കിലും അനുഭാവ പൂർണമായ സമീപനം പാകിസ്ഥാൻ കാട്ടിയില്ല. കാശ്മീരിലെ കുട്ടികൾ പോലീസ് സ്റ്റേഷനുകൾക്ക് കല്ലെറിയാൻ പോകുന്നത് ഒരമ്മയെന്ന നിലയിൽ തന്നെ വേദനിപ്പിക്കുന്നു . കല്ലെറിയലും അക്രമവും കൊണ്ട് എന്തെങ്കിലും പരിഹാരം സാദ്ധ്യമാണോ,” വികാരഭാരിതയായി മെഹബൂബ മുഫ്തി ചോദിച്ചു.

കശ്മരിലെ വിഘടന വാദി നേതാക്കൾക്കെതിരെയും വിമർശനങ്ങളുടെ കൂരമ്പുകള്‍ തൊടുത്ത മെഹബൂബ മുഫ്തി കാശ്മീരിൽ പ്രശ്നങ്ങളുണ്ടാക്കുന്നത് വെറും 5 ശതമാനം ആൾക്കാർ മാത്രമാണെന്നും മറ്റുള്ളവർ സംഘർഷം ഇഷ്ടപ്പെടുന്നില്ലെന്നും പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button