India

ആര്‍ഭാടമായൊരു തവളക്കല്ല്യാണം ; ഈ വിചിത്ര കല്ല്യാണത്തിന് പിന്നില്‍ ഒരു കാര്യമുണ്ട്

ഗുവാഹാട്ടി : മഴദേവതയെ പ്രീതിപ്പെടുത്താന്‍ ഒരു കൂട്ടം ആളുകള്‍ നടത്തിയ കല്യാണത്തെക്കുറിച്ച് കേട്ടാല്‍ ആരും ഒന്നമ്പരന്നു പോകും. എന്താണെന്നല്ലേ, തവളക്കല്യാണമാണ് നടത്തിയത്. അതും ഇന്ത്യയിലെ തന്നെ. അസമിലെ ജോര്‍ഹാത് ജില്ലയിലെ ജനങ്ങള്‍ കഴിഞ്ഞ ദിവസം ഇങ്ങനെയൊരു കല്ല്യാണത്തിന് സാക്ഷിയായിരിക്കുകയാണ്. നൂറോളം നാട്ടുകാരുടെ സാന്നിദ്ധ്യത്തിലായിരുന്നു കല്യാണം.

വൃത്തിയാക്കിയ നാക്കിലയില്‍ കാലുകള്‍ കെട്ടിയിട്ട് ചേര്‍ത്ത് നിര്‍ത്തിയ രണ്ട് തവകളില്‍ മതാചാരപ്രകാരം അരിയും പൂവും എറിഞ്ഞായിരുന്നു ചടങ്ങിന് തുടക്കം. തുടര്‍ന്ന് പെണ്‍തവളയുടെ തലയില്‍ സിന്ദൂരം ചാര്‍ത്തി. സ്ത്രീകളും കുട്ടികളും അടക്കമുള്ളവര്‍ പങ്കെടുത്തു. നാട്ടില്‍ മഴ ദൈവങ്ങള്‍ പിണങ്ങി നിന്നതോടെയാണ് ജോര്‍ഹാതിലെ ജനങ്ങള്‍ മഴ ദേവതയെ പ്രീതിപ്പെടുത്താന്‍ ഇങ്ങനെയൊരു വിചിത്ര കല്ല്യാണത്തിന് നേതൃത്വം നല്‍കിയത്.

മനുഷ്യന്റെ വിവാഹത്തിനായുള്ള എല്ലാ ആചാരപ്രകാരവുമുള്ളതായിരുന്നു ചടങ്ങ്. ഇങ്ങനെ വിവാഹം നടത്തിയാല്‍ മഴ ദൈവം പ്രീതിപ്പെടുമെന്നാണ് ഇവിടെയുള്ള ജനങ്ങളുടെ വിശ്വാസം. വേനല്‍ ശക്തമായതോടെ സംസ്ഥാനത്തെ കാര്‍ഷിക മേഖല വന്‍ തിരിച്ചടിയിലായിരുന്നു. ഇത് ഇവരുടെ ദൈനംദിന ജീവിതത്തെ രൂക്ഷമായി ബാധിച്ചതോടെയാണ് തവളക്കല്യാണം നടത്താന്‍ അധികൃതരും തീരുമാനിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button