KeralaNews

കൊച്ചി മെട്രോ: ആദ്യഘട്ടം പൂര്‍ത്തിയായതിന് ശേഷം രണ്ടാം ഘട്ടത്തിന് അനുമതിയെന്ന് കേന്ദ്രസര്‍ക്കാര്‍

ചെന്നൈ: കൊച്ചി മെട്രോയുടെ ആദ്യഘട്ടം പൂര്‍ത്തിയായ ശേഷമേ രണ്ടാം ഘട്ടമായ കാക്കനാട്ടേയ്ക്ക് നീട്ടുന്ന കാര്യം പരിഗണിയ്ക്കൂ എന്ന് കേന്ദ്രനഗരവികസനവകുപ്പ് മന്ത്രി വെങ്കയ്യ നായിഡു വ്യക്തമാക്കി. കൊച്ചി മെട്രോയുടെ നിര്‍മ്മാണപുരോഗതി കേന്ദ്രനഗരവികസന മന്ത്രാലയം വിലയിരുത്തുന്നുണ്ടെന്നും വെങ്കയ്യ നായിഡു പറഞ്ഞു. അതേസമയം ഈ മാസം അവസാനത്തോടെ മെട്രോ വിപുലീകരണത്തിന് കേന്ദ്രാനുമതി ലഭിയ്ക്കുമെന്നാണ് പ്രതീക്ഷയെന്ന് കെ.എം.ആര്‍.എല്‍ വ്യക്തമാക്കി.

കൊച്ചി മെട്രോ കലൂരില്‍ നിന്ന് കാക്കനാട്ടേയ്ക്ക് നീട്ടുന്നതിനു വേണ്ടിയുള്ള അലൈന്‍മെന്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ഘട്ടത്തിലാണ് കേന്ദ്രനഗരവികസനവകുപ്പ് മന്ത്രിയുടെ പ്രസ്താവന.
മെട്രോ വിപുലീകരണത്തിന് ഫ്രഞ്ച് സാമ്പത്തിക ഏജന്‍സിയില്‍ നിന്ന് വായ്പ ഉറപ്പാക്കിയ കെ.എം.ആര്‍.എല്‍ റോഡ് വീതി കൂട്ടുന്ന നടപടികളുമായി മുന്നോട്ടു പോവുകയാണ്. അതേസമയം, കേന്ദ്രസര്‍ക്കാരിന്റെ സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ആദ്യഘട്ടത്തില്‍ കൊച്ചിയെ ഉള്‍പ്പെടുത്തുന്നതിനായി നഗരസഭയുടെ സഹായത്തോടെ നല്‍കിയ പദ്ധതി രൂപരേഖയുടെ പരിശോധന അന്തിമഘട്ടത്തിലാണെന്നും ഇക്കാര്യത്തില്‍ കുറച്ചു ദിവസത്തിനുള്ളില്‍ തീരുമാനമുണ്ടാകുമെന്നും വെങ്കയ്യ നായിഡു പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button