
ന്യൂഡല്‍ഹി:വിദേശരാജ്യങ്ങളില്‍ നിന്ന് സംഭാവനകള്‍ സ്വീകരിക്കന്നതിനുള്ള സാക്കിര്‍ നയിക്കിന്റെ ലൈസന്‍സ് പുതുക്കി നല്കിയ മുന്ന് കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സസ്പെന്ഷന്.നായിക്കിന്റെ പ്രസംഗങ്ങള്‍ ഭീകരപ്രവര്‍ത്തനം നടത്തന്നവര്‍ക്ക് പ്രചോദനാമാവുന്നുവെന്ന് കണ്ട് ഇയാള്‍ക്കെതിരെയും, ഇസ്ലാമിക് ഫൗണ്ടേഷനെതിരെയും കേന്ദ്രസര്‍ക്കാരും മഹാരാഷ്ട സര്‍ക്കാരും അന്വേഷണം പ്രഖ്യാപിച്ചതിനിടെയാണ് ലൈസന്‍സ് പുതുക്കി നല്‍കിയത്.
നായിക്കിനെതിരെ ഇതുവരെ കേസുകളൊന്നുമില്ലെങ്കിലും അന്വേഷണം നടക്കന്നതിനിടെ ലൈസന്‍സ് പുതുക്കി നല്‍കിയത് കൊണ്ടാണ് ജീവനക്കാരെ സസ്പെന്റ് ചെയ്തത്. എന്നാല്‍ ലൈസന്‍സ് പുതുക്കി നല്‍കിയതില്‍ അസ്വാഭാവികത എന്തെങ്കിലും ഉണ്ടെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ ലൈസന്‍സ് റദ്ദ് ചെയ്യുമെന്ന് സര്‍ക്കാര്‍ പ്രതിനിധികള്‍ അറിയിച്ചു.
സാക്കിര്‍ നായിക്ക് നേതൃത്വം നല്കുന്ന ഇസ്ലാമിക് റിസേര്‍ച്ച് ഫൗണ്ടേഷന്റെ ഫോറിന് കോണ്ട്രിബ്യൂഷന് റെഗുലേഷന് ആക്ട് ലൈസന്‍സ് ഓഗസ്റ്റ് 19 ന് ആണ് പുതുക്കി നല്‍കിയത്.
Post Your Comments