KeralaNews

ഭരണ പരിഷ്കാര കമ്മീഷൻ തസ്തികകളായി

തിരുവനന്തപുരം: സർക്കാർ മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദൻ അധ്യക്ഷനായുള്ള ഭരണപരിഷ്കാര കമ്മീഷനു വേണ്ടി വിവിധ തസ്തികകൾ സൃഷ്ടിച്ചു ഉത്തരവിറക്കി. ഡസനിൽപരം പഴ്സനൽ സ്റ്റാഫ് അംഗങ്ങളെ വിഎസിനു അനുവദിച്ചിട്ടുണ്ട്. മാസം 15 ലക്ഷത്തോളം രൂപ ഇത്രയും ജീവനക്കാർക്കു ശമ്പളം നൽകുന്നതിനു ചെലവു വരും.

അംഗങ്ങളായി ചീഫ് സെക്രട്ടറി റാങ്കിൽ സി.പി.നായർ, നീല ഗംഗാധരൻ എന്നിവരെ നിയമിച്ചിട്ടുണ്ട്. കമ്മീഷന് ആവശ്യമായ തസ്തികകളും കാബിനറ്റ് റാങ്കുള്ള വിഎസിന്റെ പഴ്സനൽ സ്റ്റാഫിന്റെ തസ്തികകളും പ്രത്യേകമാണു സൃഷ്ടിച്ചിരിക്കുന്നത്.

ഇതിനു പുറമെ കാബിനറ്റ് റാങ്കുള്ള ചെയർമാന്റെയും ചീഫ് സെക്രട്ടറിയുടെ പദവിയുള്ള അംഗങ്ങളുടെയും ശമ്പളം, ടിഎ,‍ ഡിഎ, കമ്മിഷന്റെ പ്രവർത്തനത്തിനാവശ്യമായ മറ്റു ചെലവുകൾ തുടങ്ങിയവ വരും.‍ വിമാനയാത്രക്കൂലി ഉൾപ്പെടെ ചെയർമാനും അംഗങ്ങൾക്കും ലഭിക്കും.

ഭരണ പരിഷ്കാര കമ്മീഷനിൽ അനുവദിച്ച തസ്തികകളും എണ്ണവും: അഡീഷനൽ സെക്രട്ടറി-1, ‍ഡപ്യൂട്ടി കലക്ടർ-1, ഫിനാൻസ് ഓഫിസർ (ഡപ്യൂട്ടി സെക്രട്ടറി)-1, അണ്ടർ സെക്രട്ടറി-2, സെക്‌ഷൻ ഓഫിസർ-1, അസിസ്റ്റന്റ്-3, കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്- ഇംഗ്ലിഷ്-2, മലയാളം-1, ദിവസ വേതനക്കാർ: ഓഫിസ് അറ്റൻഡന്റ്-3, ഡേറ്റാ എൻട്രി ഓപ്പറേറ്റർ-1, ഡ്രൈവർ-1.

വിഎസിന്റെ പഴ്സനൽ സ്റ്റാഫ്: പ്രൈവറ്റ് സെക്രട്ടറി-1, അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി-1, പഴ്സനൽ അസിസ്റ്റന്റ്-2, സ്റ്റെനോ-1, ക്ലാർക്ക്/ഓഫിസ് അറ്റൻഡന്റ്-4, ഡ്രൈവർ-2, കുക്ക്-1, പഴ്സനൽ സെക്യൂരിറ്റി ഓഫിസർ.

shortlink

Related Articles

Post Your Comments

Related Articles


Back to top button