Kerala

കള്ളുകുടിയന്മാര്‍ എങ്ങനെ സഹിക്കും? ഓണത്തിന് ഒരുതുള്ളി മദ്യം വിളമ്പാന്‍ അനുവദിക്കില്ലെന്ന് യുവമോര്‍ച്ച; എല്ലാ ബിവറേജുകളും പൂട്ടിക്കും

തിരുവനന്തപുരം● ഓണത്തിന് ഒരു തുള്ളി മദ്യം വിളമ്പാന്‍ അനുവദിക്കില്ലെന്ന പ്രതിഷേധവുമായി യുവമോര്‍ച്ചയെത്തി. ഓണാഘോഷങ്ങള്‍ക്ക് സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന് പകരം ചോദിച്ചാണ് യുവമോര്‍ച്ചയുടെ സമരം. ഓണത്തിന് ഒരു ബിവറേജസ് ഔട്ട്‌ലെറ്റുകളും തുറക്കാന്‍ സമ്മതിക്കില്ലെന്നും യുവമോര്‍ച്ച പറയുന്നു.

കേരളത്തിലെ മുഴുവന്‍ ബിവറേജ് ഔട്ട്‌ലെറ്റുകളും അടച്ച് പൂട്ടി സമ്പൂര്‍ണ്ണ മദ്യ നിരോധനം നടപ്പിലാക്കാനുള്ള ആര്‍ജവം മുഖ്യമന്ത്രി കാണിക്കണം. മദ്യത്തില്‍ മുക്കിക്കൊണ്ട് സാമ്പത്തികനേട്ടം നേടാമെന്ന് സര്‍ക്കാര്‍ വിചാരിക്കേണ്ട. ബാക്കിയെല്ലാ സ്ഥാപനങ്ങള്‍ക്കും അവധി കൊടുക്കുമ്പോള്‍ സര്‍ക്കാര്‍ ബിവറേജ് കോര്‍പ്പറേഷന്‍ കീഴിലുള്ള തൊഴിലാളികള്‍ക്ക് അവധി നിഷേധിക്കുന്നു. ഇത് വിവേചനവും സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റവുമാണെന്നും യുവമോര്‍ച്ച ആരോപിക്കുന്നു.

സെപ്റ്റംബര്‍ 5 മുതല്‍ 10 വരെ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നില്‍ പൂക്കളം ഒരുക്കിയും നിലവിളക്ക് കത്തിച്ചും സമരം ചെയ്യുമെന്ന് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് കെ.പി പ്രകാശ് ബാബു പറഞ്ഞു.

shortlink

Post Your Comments


Back to top button