NewsHealth & Fitness

ബ്രെഡ് കഴിക്കുന്നതിന്റെ ഗുണങ്ങളെക്കുറിച്ചറിയൂ

ബ്രെഡ് എല്ലാവരും പൊതുവായി കഴിയ്ക്കുന്ന ഒരു ഭക്ഷണവസ്തുവാണ്.ബ്രെഡിന്റെ ഗുണദോഷങ്ങളെക്കുറിച്ച്‌ പലതരം അഭിപ്രായങ്ങളും കേള്‍ക്കാറുണ്ട്.ഇത് ആരോഗ്യത്തിനു ദോഷമെന്നും ക്യാന്‍സര്‍ വരുത്തുമെന്നുമെല്ലാം. എങ്കിലും നമ്മൾ ബ്രെഡ് കഴിക്കുന്നു.ബ്രെഡ് മൈദയില്‍ നിന്നുമുണ്ടാക്കുന്നതു കൊണ്ടുതന്നെയാണ് ഇതിന്റ ഗുണനിലവാരത്തെക്കുറിച്ചു സംശയമുണ്ടാകുന്നതും. കാരണം മൈദ പൊതുവെ ആരോഗ്യത്തിനു ദോഷം ചെയ്യുന്ന ഒന്നാണ്.എന്നാല്‍ ബ്രെഡില്‍ തന്നെ മൈദ കൊണ്ടുണ്ടാക്കുന്നതു മാത്രമല്ല, ഗോതമ്പു കൊണ്ടുണ്ടാക്കുന്നത് അഥവാ വീറ്റ്ഗ്രെയിന്‍ ബ്രെഡ്, മള്‍ട്ടിഗ്രെയില്‍ ബ്രെഡ് എന്നിങ്ങനെ പലതരം ലഭ്യമാണ്.

വീറ്റ്ഗ്രെയിന്‍, മള്‍ട്ടിഗ്രെയിന്‍ ബ്രെഡ് കഴിയ്ക്കുന്നത് ആരോഗ്യത്തിന് ദോഷമല്ല, മറിച്ച് അതിന് പല ഗുണങ്ങളും ഉണ്ട്.വീറ്റ്ഗ്രെയിന്‍ ബ്രെഡിന് രക്തധമനികളില്‍ അടിയുന്ന കൊളസ്ട്രോള്‍ നീക്കാനുള്ള കഴിവുണ്ട്. ഇത് ഹൃദയാരോഗ്യത്തിനു ഗുണകരമാണ്.കൂടാതെ ഡിപ്രഷന്‍ തടയുന്നതിനുള്ള നല്ലൊരു വഴിയാണിത്. ഇത് തലച്ചോറിലെ സെറാട്ടനിന്‍ എന്ന ഹോര്‍മോണ്‍ ഉല്‍പാദനം തടയുന്നതാണ്.വീറ്റ്ഗ്രെയിന്‍, മള്‍ട്ടിഗ്രെയിന്‍ ബ്രെഡുകള്‍ അമിതവിശപ്പു തടഞ്ഞ് തടി കൂടുന്നത് നിയന്ത്രിയ്ക്കുന്നു.ബ്രെഡിലെ കാര്‍ബോഹൈഡ്രേറ്റുകള്‍ ശരീരത്തിന് ഊര്‍ജം നല്‍കുന്നതിന് ഏറെ സഹായകമാണ്.ഇതിലെ നാരുകള്‍ രക്തത്തിലെ ഗ്ലൂക്കോസ് തോത് നിയന്ത്രിയ്ക്കുകായും ചെയ്യുന്നുണ്ട്.

ദഹനം മെച്ചപ്പെടുത്തുന്നതിനുള്ള നല്ലൊരു വഴികൂടിയാണ് ബ്രെഡ് കഴിക്കുക എന്നത്. ഇതിലെ ഫൈബറുകളാണ് ദഹനം മെച്ചപ്പെടുത്താൻ സഹായിക്കുന്നത്.ഇതിലെ വൈറ്റമിന്‍ ബി, പ്രോട്ടീനുകള്‍ എന്നിവ ചര്‍മത്തിന്റെയും മുടിയുടേയും ആരോഗ്യത്തിനും ഏറെ നല്ലതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button