NewsIndia

വീണ്ടും ഇന്ത്യാ-വിരുദ്ധ നിലപാടുമായി സിപിഎം

ന്യൂഡൽഹി: : ബലൂചിസ്ഥാന്‍ പാക്കിസ്ഥാന്റെ അവിഭാജ്യഘടകമെന്ന് സിപിഎം. പാക്കിസ്ഥാന്‍ ബലൂചിസ്ഥാനിൽ നടത്തുന്ന മനുഷ്യാവകാശ നിഷേധ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യ ലോകത്തിനു മുന്നില്‍ കൊണ്ടുവരികയാണ്. സിപിഎം മുഖപത്രമായ പീപ്പിള്‍സ് ഡമോക്രസിയിലാണ് ഇക്കാര്യം പറയുന്നത്.

ബലൂചിസ്ഥാന്‍ പാക്കിസ്ഥാന്റെ ആഭ്യന്തരകാര്യമാണെന്ന് ഉറപ്പിക്കുന്ന മുഖപ്രസംഗം കശ്മീരില്‍ പാക് പിന്തുണയോടെ വിഘടനവാദികള്‍ നടത്തുന്ന സംഘര്‍ഷത്തെ ജനകീയമെന്ന് വിശേഷിപ്പിക്കുന്നു.കശ്മീര്‍ സന്ദര്‍ശിച്ച സര്‍വകക്ഷി പ്രതിനിധി സംഘം എടുത്തുപറയത്തക്ക നേട്ടമൊന്നും അവകാശപ്പെടാനില്ലാതെയാണ് മടങ്ങിയിരിക്കുന്നത്. ക്രമസമാധാന പ്രശ്‌നം മാത്രമായി കശ്മീരിലെ സംഘര്‍ഷത്തെ കാണരുതെന്നും ഇന്ത്യ – പാക്കിസ്ഥാന്‍ സംഘര്‍ഷമായി മാറ്റരുതെന്നും മുഖപ്രസംഗത്തിൽ ഉണ്ട്. കേന്ദ്ര നിലപാട് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ സ്വാഗതം ചെയ്തു. അതേസമയം സിപിഎം മുഖപത്രം കശ്മീര്‍ വിഷയത്തില്‍ പാക്കിസ്ഥാനുമായി ചര്‍ച്ച ആരംഭിക്കണമെന്നും ചൂണ്ടിക്കാട്ടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button