NewsIndia

പാകിസ്ഥാന് ജയ് വിളിക്കുന്നവരുമായി ചർച്ചക്ക് ചെന്ന സിപിഎമ്മിനെ വിമർശിച്ച് മുസ്ലീം പുരോഹിതർ

ന്യൂഡല്‍ഹി: കശ്മീര്‍ വിഷയത്തില്‍ രാജ്യത്തെ പ്രമുഖ മുസ്‌ലീം മതപുരോഹിതര്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ്സിംഗിനെ  സന്ദര്‍ശിച്ചു .പാകിസ്ഥാന് ജയ് വിളിക്കുന്നവരുമായി ചര്‍ച്ച നടത്താന്‍ ശ്രമിച്ച ഇടത് നേതാക്കളുടെ നടപടി ശരിയായില്ലെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുകായുണ്ടായി ഇവിടെ ജീവിച്ച് പാകിസ്ഥാന് ജയ് വിളിക്കുന്ന ആളുകളുമായി എങ്ങനെയാണ് ചര്‍ച്ച നടത്തുകയെന്ന് അവര്‍ ചോദിച്ചു. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉള്‍പ്പെടെയുളള നേതാക്കള്‍ ഒരിക്കലും അങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നുവെന്നും പ്രതിനിധി സംഘത്തിന് നേതൃത്വം നല്‍കിയ മൗലാന അന്‍സാര്‍ റാസ പറഞ്ഞു.സര്‍വ്വകക്ഷി സംഘത്തിന്റെ കശ്മീര്‍ സന്ദര്‍ശനത്തിന് പിന്നാലെയാണ് മതപുരോഹിതര്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയെ നേരിട്ട് കണ്ട് നിലപാട് വ്യക്തമാക്കിയത്.

സര്‍വ്വകക്ഷിസംഘത്തിലുണ്ടായിരുന്ന സീതാറാം യെച്ചൂരിയും സിപിഐ നേതാവ് ഡി. രാജയും ജെഡിയു നേതാവ് ശരദ് യാദവ് തുടങ്ങിയവരാണ് വിഘടനവാദി നേതാക്കളുടെ വീട്ടിലെത്തി അവരുമായി ചര്‍ച്ചയ്ക്ക് ശ്രമിച്ചത്. ഹൂറിയത് നേതാവ് സയ്യീദ് അലി ഷാ ഗീലാനിയുടെ വീട്ടിലെത്തിയ നേതാക്കളുമായി കൂടിക്കാഴ്ച നടത്താനോ ചര്‍ച്ചകള്‍ക്കോ അദ്ദേഹം തയ്യാറായില്ല. രണ്ട് മാസത്തോളമായി കശ്മീരില്‍ തുടരുന്ന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലായിരുന്നു സര്‍വ്വകക്ഷി സംഘത്തിന്റെ സന്ദര്‍ശനം

shortlink

Related Articles

Post Your Comments

Related Articles


Back to top button