NewsIndia

കാരാട്ടിനെതിരെ പരിഹാസവും വിമര്‍ശനവുമായി കനയ്യ കുമാര്‍

ന്യൂഡല്‍ഹി : സിപിഎം മുന്‍ ജനറല്‍ സെക്രട്ടറിയും പാര്‍ട്ടി പോളിറ്റ് ബ്യൂറോ അംഗവുമായ പ്രകാശ് കാരാട്ടിനെതിരെ ആഞ്ഞടിച്ച്‌ ജെ.എന്‍.യു വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് കനയ്യ കുമാര്‍. ‘ഒരു മുതിര്‍ന്ന നേതാവുണ്ട്, ജെ.എന്‍.യുവില്‍ പഠിച്ചയാളാണ്. അദ്ദേഹം പറയുന്നു ബിജെപി ഫാസിസ്റ്റ് പാർട്ടിയല്ല സമഗ്രാധിത്യ പാര്‍ട്ടിയാണെന്ന് . സഖാവേ താങ്കള്‍ക്ക് പൊരുതാന്‍ കഴിയില്ലെങ്കില്‍ ന്യൂയോര്‍ക്കില്‍ പോയി വിശ്രമ ജീവിതം നയിക്കണമെന്നും ഞങ്ങളുടെ പോരാട്ടം ഞങ്ങള്‍ നടത്തിക്കൊള്ളാം’ എന്നായിരുന്നു പ്രകാശ് കാരാട്ടിന് നേര്‍ക്കുള്ള കനയ്യയുടെ പരിഹാസം.

ബി.ജെ.പിയും ഇപ്പോഴത്തെ നരേന്ദ്ര മോദി സര്‍ക്കാരും ഫാസിസ്റ്റ് അല്ലെന്നും വലതുപക്ഷ സ്വഭാവം പേറുന്ന സമഗ്രാധിപത്യ സംവിധാനമാണെന്നുമുള്ള കാരാട്ടിന്‍റെ പ്രസ്താവന പാര്‍ട്ടിയിലും പൊതുസമൂഹത്തിലും വന്‍ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു. ഫാസിസ്റ്റ് എന്നു തുര്‍ക്കിയിലേയോ ഇന്ത്യയിലേയോ സര്‍ക്കാരുകളെയും ഭരണകൂടത്തെയും വിശേഷിപ്പിക്കുന്നത് തെറ്റായിരിക്കും. അവയെ വലതുപക്ഷ സമഗ്രാധിപത്യം എന്നു വിശേഷിപ്പിക്കുന്നതായിരിക്കും കൂടുതല്‍ ശരി എന്നായിരുന്നു കാരാട്ട് ലേഖനത്തില്‍ പറഞ്ഞത്. അതോടൊപ്പം, ബി.ജെ.പിക്കെതിരായ പോരാട്ടം, ഭരണവര്‍ഗങ്ങളുടെ അടുത്ത പ്രധാന രാഷ്ട്രീയ കക്ഷിയുമായുള്ള സഖ്യത്തിലൂടെ സംഘടിപ്പിക്കാനാകില്ല എന്നും കാരാട്ട് തന്‍റെ ലേഖനത്തില്‍ പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button