India

ഇ.പി ജയരാജന് വീണ്ടും നാക്കുപിഴ: ഇത്തവണ ബക്രീദ് ആശംസയില്‍

തിരുവനന്തപുരം● അമേരിക്കക്കാരനായ ലോക ബോക്‌സിംഗ് ഇതിഹാസം മൊഹമ്മദാലിയെ കേരള താരമാക്കി മാറ്റിയ സംസ്ഥാന കായികമന്ത്രി ഇ.പി.ജയരാജനെ വീണ്ടും നാവു ചതിച്ചു. തിരുവനന്തപുരം ജിമ്മി ജോര്‍ജ്ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഒളിമ്പിക്‌സില്‍ പങ്കെടുത്ത കേരള താരങ്ങള്‍ക്ക് നല്‍കിയ സ്വീകരണ പരിപാടിയിലാണ് ജയരാജന് വീണ്ടും അബദ്ധം പിണഞ്ഞത്. പരിപാടിയില്‍ സംസാരിച്ച ജയരാജന്‍ നാളത്തെ ബക്രീദും ഓണാശംസയും നേരുന്നതിന് പകരം റമദാനും ഓണാശംസയും നേര്‍ന്നാണ് പ്രസംഗം അവസാനിപ്പിച്ചത്.

പ്രസംഗത്തിന് തുടക്കം തന്നെ ജയരാജന് പണി പാളിത്തുടങ്ങിയിരുന്നു. ദിപ കര്‍മാക്കറിനെ ദിപ കര്‍മാര്‍ക്കറാക്കിയതിന് പിന്നാലെ സാക്ഷി മാലിക്കിനെ മാലി സാക്ഷിക്കുമായി പുനര്‍നാമകരണം ചെയ്തു കഴിഞ്ഞു ജയരാജന്‍. തുടര്‍ന്നങ്ങോട്ട് നാക്കുപിഴയുടേയും അബധങ്ങളുടെയും പെരുമഴയായിരുന്നു. ഒടുവില്‍ അത് ബക്രീദിന് പകരം റമദാന്‍ ആശംസനേരുന്നതില്‍ എത്തിയാണ് അവസാനിച്ചത്.

നേരത്തെ കായികതാരം മുഹമ്മദലിയുടെ നിര്യാണവുമായി ബന്ധപ്പെട്ട് ഒരു ചാലനില്‍ നടത്തിയ അനുശോചനത്തില്‍ മുഹമ്മദ് അലി കേരളത്തിന്റെ അഭിമാനതാരമാണെന്നും സ്വര്‍ണമെഡല്‍ നേടിയിട്ടുണ്ടെന്നും പറഞ്ഞത് സോഷ്യല്‍ മീഡിയയില്‍ വ്യാപക പരിഹാസത്തിന് ഇടയാക്കിയിരുന്നു.

shortlink

Post Your Comments


Back to top button