NewsIndia

കച്ചവടക്കാരുടെ കള്ളക്കളി ഇനി നടക്കില്ല; അവശ്യ സാധനങ്ങളുടെ വില കേന്ദ്രം തീരുമാനിക്കും

നിത്യോപയോഗ സാധനങ്ങളിൽ പലതിന്റെയും വില ഇപ്പോൾ നിശ്ചയിക്കുന്നത് കമ്പോളമാണ്. ക്ഷാമം നിശ്ചയിച്ചും പൂഴ്ത്തിവച്ചുമെല്ലാം കച്ചവടക്കാർ ഉൽപ്പന്നങ്ങളുടെ വില നിശ്ചയിക്കുകയാണ് ചെയ്യുന്നത്.എന്നാൽ കേന്ദ്ര സർക്കാർ ഇതിന് മാറ്റം വരുത്താൻ തീരുമാനിച്ചിരിക്കുകയാണ്.ഉൽപ്പന്നങ്ങളുടെ റീട്ടെയിൽ വില സർക്കാർ നിശ്ചയിക്കുന്ന തരത്തിലേക്കുള്ള നിയമ പരിഷ്‌ക്കാരം കൊണ്ടുവരാൻ തീരുമാനിച്ചിരിക്കുകയാണ് കേന്ദ്ര ഉപഭോക്‌തൃകാര്യ മന്ത്രാലയം.പുതിയ നിയമം അനുസരിച്ച് അവശ്യ സാധനങ്ങളുടെ വില അംഗീകൃത ഏജൻസി നിശ്ചയിച്ചു കഴിഞ്ഞാൽ അത് പ്രകാരമേ വിൽക്കാൻ പാടുള്ളു.

വില വ്യത്യാസപ്പെടുത്തുന്ന കച്ചവടക്കാർക്ക് അമ്പതിനായിരം രൂപവരെ പിഴയീടാക്കാനും നിയമത്തിൽ നിർദ്ദേശമുണ്ട്.മാത്രമല്ല കടയിലുള്ള മുഴുവൻ സ്റ്റോക്കും പിടിച്ചെടുക്കുകയും ചെയ്യും.അവശ്യ സാധനങ്ങളുടെ വിൽപ്പനയിൽ എം ആർ പി സമ്പ്രദായം ഇല്ലാതാക്കാനും ഈ നിയമം വഴിയൊരുക്കുമെന്ന് അധികൃതർ വിലയിരുത്തുന്നു.അവശ്യ സാധനങ്ങളുടെയും നിത്യോപയോഗ സാധനങ്ങളുടെയും വില നിശ്ചയിക്കുന്നതിൽ നയാ രൂപീകരണത്തിന് എല്ലാ സംസ്ഥാന സർക്കാരിന്റെയും നിർദ്ദേശങ്ങൾ കേന്ദ്ര ഉപഭോക്‌തൃ മന്ത്രാലയം തേടിയിരുന്നു.അതനുസരിച്ചാണ് പുതിയ നിയമപരിഷ്‌ക്കാരം കൊണ്ടുവന്നത്.

shortlink

Post Your Comments


Back to top button