NewsIndia

ബീഹാറിലെ മദ്യപന്മാര്‍ക്ക് നിതീഷ് കുമാറിന്‍റെ കോമഡിയില്‍ കുതിര്‍ന്ന ഉപദേശം!

ന്യൂഡല്‍ഹി: ബീഹാറിലെ മദ്യപന്മാര്‍ ഇപ്പോള്‍ കടുത്ത നിരാശയിലാണ്. നിതീഷ് കുമാര്‍ ഗവണ്മെന്‍റ് സംസ്ഥാനത്ത് മദ്യം നിരോധിച്ചതിനാലാണ് ഇത്. മദ്യം കിട്ടാതെ വിഷമിച്ചു നടക്കുന്ന തന്‍റെ സംസ്ഥാനത്തെ കുടിയന്മാര്‍ക്ക് കോമഡിയില്‍ കുതിര്‍ന്ന ഒരു ഉപദേശമാണ് നിതിഷ് കുമാറിന് നല്‍കാനുള്ളത്.

ജ്യൂസ് ഇരുട്ടത്ത് കുടിച്ചാല്‍ മദ്യത്തില്‍ നിന്ന്‍ വേര്‍തിരിച്ചറിയാന്‍ ആകില്ലെന്നാണ് നിതിഷ് കുമാറിന്‍റെ പക്ഷം.

“എന്തൊരു നല്ല മാറ്റമാണ് വന്നിരിക്കുന്നത്. ഒന്നോ-രണ്ടോ പെഗ്ഗിന് വേണ്ടി അത് നശിപ്പിക്കണോ? ലൈറ്റുകളെല്ലാം അണച്ചിട്ട് ജ്യൂസ് കുടിക്കൂ. മദ്യം പോലെ തന്നെയേ നിങ്ങള്‍ക്ക് തോന്നൂ,” നിതിഷ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button