NewsInternational

ചൈനയെ കറന്‍സി കൃത്രിമക്കാരായി പ്രഖ്യാപിക്കും: ഡൊണാള്‍ഡ് ട്രംപ്

വാഷിംഗ്‌ടണ്‍: പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ ചൈനയെ “കറന്‍സി കൃതൃമക്കാരായി” പ്രഖ്യാപിക്കുമെന്നും, തങ്ങളുടെ അനധികൃത വ്യാപാര ഇടപാടുകള്‍ അവസാനിപ്പിക്കുന്നത് വരെ ചൈനയുടെ വെട്ടിപ്പിന് തത്തുല്ല്യമായ നികുതി ഈടാക്കുമെന്നും റിപ്പബ്ലിക്കന്‍ പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.

“അമേരിക്കന്‍ വ്യാപാര രഹസ്യങ്ങളും, ബൗദ്ധികസ്വത്തും അടക്കമുള്ളവ മോഷ്ടിക്കുന്നതുള്‍പ്പെടെയുള്ള അനധികൃത ഇടപാടുകള്‍ ചൈന അവസാനിപ്പിച്ചില്ലെങ്കില്‍, അവരുടെ വെട്ടിപ്പിന് തത്തുല്യമായ നികുതി അവര്‍ പരാജയം സമ്മതിക്കുന്നതുവരെ ഈടാക്കും,” തന്‍റെ സാമ്പത്തികനയങ്ങള്‍ എന്തായിരിക്കുമെന്നതിനെപ്പറ്റിയുള്ള ഒരു പ്രസംഗത്തില്‍ ട്രംപ് പറഞ്ഞു.

ഈ നടപടിയിലൂടെ മാത്രം അമേരിക്കയില്‍ ലക്ഷക്കണക്കിന്‌ പുതിയ തൊഴിലവസരങ്ങള്‍ ഉടലെടുക്കുമെന്നും ട്രംപ് ചൂണ്ടിക്കാട്ടി.

അമേരിക്കയുടെ മേല്‍ അനര്‍ഹമായ മേല്‍ക്കൈ നേടാനാണ് ചൈന തങ്ങളുടെ കറന്‍സിയുടെ മൂല്യം കുറച്ചതെന്നും അവര്‍ കറന്‍സി കൃത്രിമക്കാരാണെന്നും ട്രംപ് ആവര്‍ത്തിച്ച് പറഞ്ഞു. ചൈനയുടെ ഈ കൃത്രിമത്വം ഒരുകാരണവശാലും അംഗീകരിച്ചു കൊടുക്കില്ലെന്നും, നാളിതുവരെ അവര്‍ അമേരിക്കന്‍ ജനങ്ങളേയും, ജനപ്രതിനിധികളേയും, രാഷ്ട്രീയ നേതാക്കന്മാരേയും വിഡ്ഢികളാക്കുകയായിരുന്നു എന്നും ട്രംപ് പറഞ്ഞു.

തന്‍റെ പ്രസംഗത്തിലുടനീളം ട്രംപ് ചൈനയെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button