NewsTechnology

ഏറെ കാത്തിരുന്ന സാംസംഗ് ഗ്യാലക്സി എ9 പ്രോയുടെ വില പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: ഇന്ത്യൻ വിപണിയിലെ സാംസങ് ഗ്യാലക്‌സി എ9 പ്രോയുടെ വില പ്രഖ്യാപിച്ചു. 32,490 രൂപയാണ് പുതിയ മോഡലിന്റെ വില.എ9 പ്രോയ്ക്ക് 6 ഇഞ്ച് സൂപ്പര്‍ എഎംഒഎല്‍ഇഡി ഡിസ്‌പ്ലേയാണ് ഉള്ളത്. ഉയർന്ന മെമ്മറി ശേഷിയും അഡ്വാന്‍സ്ഡ് പ്രൊസസറുമായി മള്‍ട്ടി ടാസ്‌കിംഗിനുതകുന്ന വിധമാണ് രൂപകല്‍പ്പന. ഇതിനു ഗ്ലാസും ലോഹവും കൂടിച്ചേര്‍ന്നുള്ള ബോഡിയാണ്. ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേയ്ക്ക് ഗൊറില്ല ഗ്ലാസിന്‍റെ സംരക്ഷണവും ഉണ്ട്. 5,000 എംഎഎച്ച് ബാറ്ററി മുഴുവനായി ചാര്‍ജ് ചെയ്യാന്‍ 160 മിനുറ്റ് മാത്രം മതി. സ്‌നാപ്പ് ഡ്രാഗണിന്റെ 64-ബിറ്റ് ഒക്ടാകോര്‍ പ്രൊസസറും നാല് ജിബി റാമുമുള്ള ഗ്യാലക്‌സി എ9 പ്രോയില്‍ രണ്ട് സിം കാര്‍ഡുകള്‍ ഇടാം. എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 256 ജിബി വരെ മെമ്മറി ഉയർത്താം. 16 മെഗാപിക്‌സല്‍ പിന്‍ ക്യാമറയും 8 മെഗാ പിക്‌സല്‍ മുന്‍ ക്യാമറയും കുറഞ്ഞ വെളിച്ചത്തില്‍ ചിത്രങ്ങളെടുക്കാനായി രണ്ട് ക്യാമറകള്‍ക്കും F1.9 അപ്പേര്‍ച്ചറുമുണ്ട്. കറുപ്പ്, വെളുപ്പ്, സ്വര്‍ണ്ണ നിറം എന്നിങ്ങനെ മൂന്ന് നിറങ്ങളിലാണ് ഗ്യാലക്‌സി എ9 പ്രോ ലഭ്യമാവുക. സെപ്റ്റംബര്‍ 26 മുതല്‍ ഫോണ്‍ സ്റ്റോറുകളില്‍ ലഭ്യമാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button